പൂവാലി
കവിത കേൾക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
പുള്ളിക്കാരി പൂവാലി
പുല്ലും തിന്ന് നടന്നപ്പോൾ
കൊമ്പിന്മേലൊരു കാക്കച്ചി
കൊത്തിക്കൊത്തിയിരുന്നല്ലോ
അതു കണ്ടപ്പോൾ തവളാച്ചി
പേക്രോം ചൊല്ലീട്ടൊരു ചാട്ടം
കൊമ്പിൽ കേറിയിരുന്നിട്ടോ
തക്കിട തരികിട പാട്ടായി
അരിശം വന്നൊരു പൂവാലി
കൊമ്പു കുലിക്കീട്ടൊരു ചാട്ടം
തക്കുടു തടുകുടു തവളച്ചാർ
തപ്പോ ! വീണെ താഴേക്ക് !
ആർദ്ര ബിജു
നന്ദനം, സാക്ലിം, മുംബൈ
കല്പക കൾച്ചറൽ അസോസിയേഷൻ