ഞാൻ മലയാളം

തിരിച്ചറിയുന്നിന്നു ഞാൻ, ആ കരുതലിൻ കരുത്തിനെ,
മാതൃഭാഷക്കായ് നിലക്കാത്ത ചുവടുമായ് ,
“എവിടൊക്കെ മലയാളി, അവിടൊക്കെ മലയാളം”
സംഘമായ് പാടുമീ ആപ്തവാക്യത്തെയും…

സമയമായില്ല മൃതിയിലേക്കണയുവാൻ
താണ്ടുവാനുണ്ടിനി കാലങ്ങളേറെയും
വളരണമെനിക്കുമീ തലമുറക്കൊപ്പം
ഞാനിവർക്കമ്മയായ്, അമ്മ മലയാളമായ്..

– ഷാജി , സൂറത്ത്

0 Comments

Leave a Comment

FOLLOW US