കറുപ്പും വെളുപ്പും

വരികൾ കേൾക്കുവാൻ താഴെ ക്ലിക്ക് ചെയ്യുക

വിത കേട്ടു മഴ പെയ്യിച്ചപ്പോഴും കവിതയുടെ വർണ്ണങ്ങൾ വാരി വിതറിയപ്പോഴും ഓരോ വരികളിലൂടെയാണ് മുന്നോട്ട് പോയതെങ്കിൽ ഇനി ഇരട്ട വരികളിലേക്ക് പ്രവേശിക്കാം.

കറുത്തതെന്തുണ്ട് വെളുത്തതെന്തുണ്ട്
കറുത്ത പശുവുണ്ട് വെളുത്ത പാലുണ്ട്

ഈ വരികളുടെ പ്രത്യേകത ഒറ്റനോട്ടത്തിൽ പ്രകടമാണ്. കറുത്തതും വെളുത്തതുമായ രണ്ട് കാര്യങ്ങൾ പറയുന്നതോടൊപ്പം അവ തമ്മിലുള്ള പാരസ്പര്യവും ഉറപ്പാക്കണം..

കറുത്തതെന്തുണ്ട് വെളുത്തതെന്തുണ്ട്
കറുത്ത ബോർഡുണ്ട്, വെളുത്ത ചോക്കുണ്ട്

കറുത്തതെന്തുണ്ട് വെളുത്തതെന്തുണ്ട്
കറുത്ത ആനയുണ്ട്, വെളുത്ത കൊമ്പുണ്ട്

കറുത്തതെന്തുണ്ട് വെളുത്തതെന്തുണ്ട്
കറുത്ത മഷിയുണ്ട് വെളുത്ത പേജുണ്ട്

കറുത്തതെന്തുണ്ട് വെളുത്തതെന്തുണ്ട്
കറുത്ത പാന്റുണ്ട് വെളുത്ത ഷർട്ടുണ്ട്

കറുത്തതെന്തുണ്ട് വെളുത്തതെന്തുണ്ട്
കറുത്ത കാക്കയുണ്ട് വെളുത്ത കൊക്കുണ്ട്

കറുത്തതെന്തുണ്ട് വെളുത്തതെന്തുണ്ട്
കറുത്ത രാത്രിയുണ്ട് വെളുത്ത പകലുണ്ട്

ഇനി താഴെ കൊടുത്തിരിക്കുന്ന വരികൾ നോക്കൂ…

കറുത്തതെന്തുണ്ട് വെളുത്തതെന്തുണ്ട്
കറുത്തവാവുണ്ട് വെളുത്തവാവുണ്ട്

ഇതിന് സമാനമായ വരികളാണ്

കറുത്തതെന്തുണ്ട് വെളുത്തതെന്തുണ്ട്
കറുത്ത മുടിയുണ്ട് വെളുത്ത മുടിയുണ്ട്

ചെസ്സിലെ കറുപ്പും വെളുപ്പും കളങ്ങൾ പോലെ സുഖദു:ഖങ്ങളെ പ്രതീകാത്മകമായി അവതരിപ്പിച്ചും വരികൾ രചിക്കാം.

കറുത്തതെന്തുണ്ട് വെളുത്തതെന്തുണ്ട്
കറുത്ത ഫാനുണ്ട് വെളുത്ത കാറ്റുണ്ട്

എന്നെഴുതുമ്പോൾ കാറ്റിന് നിറം കൊടുക്കുകയും ആ കാറ്റ് കുളിർമ പ്രദാനം ചെയ്യുന്നുവെന്ന് പറയാതെ പറയുകയുമാണ്. നിറമില്ലാത്തതിന് നിറവും ആകൃതിയില്ലാത്തതിന് ആകൃതിയും കൊടുക്കാൻ കവിതക്ക് കഴിയും. അതാണ് കവിത.

 

– എടപ്പാൾ. സി. സുബ്രഹ്മണ്യൻ
9446472231

0 Comments

Leave a Comment

FOLLOW US