നിദ്ര

കരമഞ്ഞിന്‍ മറവുതേടും
മദനസുമബിംബം
കുളിരുമായി പാഞ്ഞുപോകും
ശീതളക്കാറ്റും

തലയമര്‍ത്തി മയങ്ങുവാനായ്
വലിയ തലയിണയും
തണുതണുപ്പന്‍ കാറ്റുതടയാനൊരു
പുത്തന്‍ കമ്പിളിയും

നടുനിവര്‍ത്തി നിദ്രപുല്‍കാന്‍
നല്ല മലര്‍മെത്ത
ജനലിലൂടെ വിരുന്നുവന്ന
മനോജ്ഞ കിളിനാദം

പുലരി തന്നുടെ വരുവു തേടും
കഴിഞ്ഞ സ്വപ്നങ്ങള്‍
പുതുനിറങ്ങള്‍ പകരുവാനോ
പുതിയ സ്വപ്നങ്ങള്‍

കനവുകള്‍തന്‍ നടുവിലയ്യോ
പെട്ടുപോകരുതേ
നിദ്രയില്‍ നിന്നുണരു നിങ്ങള്‍
നല്ല നാളേയ്ക്കായ്

 

 

 

 

 

 

 

വിഷ്ണു വി, സൂര്യകാന്തി വിദ്യാര്‍ത്ഥി
അക്ഷരാലയം പഠനകേന്ദ്രം, ഡല്‍ഹി വെസ്റ്റ്

2 Comments

Bindu March 26, 2019 at 5:22 am

മോഹനൻ മാഷെ …..

നടൻ പ്രയോഗങ്ങൾ നന്നായിട്ടുണ്ട് …
ക്ലാസ്സിലേക്കുള്ള ഒരു വിഭവം …

    Bindu March 26, 2019 at 5:25 am

    വിഷ്ണു നന്നായിരിക്കുന്നു ..

    ഇനിയും എഴുതണം
    സ്നേഹം

Leave a Comment

FOLLOW US