കടങ്കഥകൾ
ഭക്ഷ്യവസ്തുക്കൾ ഉത്തരമായി വരുന്ന കടങ്കഥകളാണ് താഴെ കൊടുത്തിട്ടുള്ളത്.
1. ശീ… ശൂ… രണ്ടൊച്ച. എടുത്തു നോക്കി നൂറോട്ട.
2. കൂട്ടി തിന്നാനൊന്നാന്തരമാണ്. ഒറ്റയ്ക്കായാൽ ആർക്കും വേണ്ട.
3. നനവേറ്റാൽ വാടും, ചൂടേറ്റാൽ വാട്ടം തീരും.
4. പുളിയില പോലെ കുറിയൊരു വസ്തു. ഇടിയേറ്റിടിയേറ്റിങ്ങനെയായി.
5. വീഴുന്നേരം ചെമ്മുത്ത്. വീണു പിടഞ്ഞാൽ വെൺമുത്ത്.
ഭക്ഷണവസ്തുക്കളുമായി ബന്ധപ്പെട്ട കൂടുതൽ കടങ്കഥകൾ ശേഖരിക്കൂ… ഇത്തരം കടങ്കഥകൾ കൂട്ടുകാർ സ്വയം ഉണ്ടാക്കി പൂക്കാലത്തിലേക്ക് അയച്ചു തരൂ. pookalam.mm@gmail.com
ഉത്തരങ്ങൾ
1. ദോശ
2. ഉപ്പ്
3. പപ്പടം
4. അവിൽ
5. മലർ
തയ്യാറാക്കിയത് – രാധാകൃഷ്ണൻ ആലുവീട്ടിൽ