സ്‌ക്രീൻ അഡിക്ഷൻ

മൊബൈൽ ഫോൺ മുതൽ കമ്പ്യൂട്ടറും ലാപ്‌ടോപ്പും ടിവിയും വരെ സ്ക്രീനുകളുള്ള എല്ലാ ഗാഡ്‌ജറ്റുകളോടും തോന്നുന്ന അടിമത്ത മനോഭാവത്തെയാണ് സ്ക്രീൻ അഡിക്ഷൻ എന്ന് വിളിക്കുന്നത്. ഏതു പ്രായത്തിലും ഈ അഡിക്ഷൻ സ്വഭാവം കടന്നുവരാം. എങ്കിലും കുട്ടികളിലാണ് സ്ക്രീൻ അഡിക്ഷൻ ഏറ്റവും മാരകമായ രൂപത്തിൽ പ്രകടമാകുന്നത്. മദ്യവും മയക്കുമരുന്നും പോലെയുള്ള ലഹരിവസ്തുക്കൾ ഉണ്ടാക്കുന്ന അടിമത്ത മനോഭാവത്തെക്കാളും തീവ്രവും പരിഹരിക്കാൻ പ്രയാസവുമാണ് സ്ക്രീൻ അഡിക്ഷൻ ഉണ്ടാക്കുന്ന അടിമത്ത മനോഭാവം എന്നാണ് ശാസ്ത്രജ്ഞർ ഇപ്പോൾ വിലയിരുത്തുന്നത്. രണ്ടു ഭാഗങ്ങളായാണ് സ്ക്രീൻ അഡിക്ഷനെകുറിച്ചുള്ള വീഡിയോ അവതരിപ്പിക്കുന്നത്. സ്ക്രീൻ അഡിക്ഷൻ എന്താണ് എന്നും അത് എങ്ങനെ തിരിച്ചറിയാം എന്നുമാണ് ആദ്യഭാഗത്ത് ഉള്ളത്. സ്ക്രീൻ അഡിക്ഷൻ പരിഹരിക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് അടുത്ത വീഡിയോയിൽ പറയാം.

 

 

സന്തോഷ് ശിശുപാൽ

സന്തോഷ് ശിശുപാൽ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. 2001 മുതൽ പത്ര പ്രവർത്തന രംഗത്തുണ്ട്. കഴിഞ്ഞ 12 വർഷമായി മനോരമ ആരോഗ്യം മാഗസിനിൽ എഡിറ്റോറിയൽ ബോർഡ്‌ അംഗവും ഇപ്പോൾ മാഗസിന്റെ സീനിയർ എഡിറ്ററായും പ്രവർത്തിക്കുന്നു. മടിവേണ്ട ഒന്നാമനാകാം, ഇഷ്ട ഭക്ഷണം കഴിച്ച് വണ്ണം കുറയ്ക്കാം, പ്രമേഹം: ഹൗ ടു ലിവ് വിത് ഡയബറ്റിസ് എന്നീ മലയാളത്തിലെ ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ രചയിതാവാണ്. കള്ളക്കണ്ണാടി എന്ന കവിതാസമാഹരവും രസവും രസസിദ്ധാന്തവും (പഠനം) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

അടുത്ത ലക്കം: സ്‌ക്രീൻ-അഡിക്ഷൻ-2

1 Comment

James April 5, 2019 at 10:09 am

ഇത് കൂടുതൽ വിശദമായി എഴുതേണ്ടുന്നതാണ്

Leave a Comment

FOLLOW US