സംവാദം
വസ്ത്രധാരണം
എന്തിനാണ് വസ്ത്രം ധരിക്കുന്നത് ?
ശരീരത്തെ തണുപ്പിൽ നിന്നും ചൂടിൽ നിന്നും മറ്റു പ്രതികൂല അവസ്ഥകളിൽ നിന്നും രക്ഷിക്കാൻ എന്നാവും പലരുടെയും ഉത്തരം.
എന്നാൽ വസ്ത്രം അതിന് മാത്രമാണോ? സ്കൂൾ യൂണിഫോം അങ്ങിനെയായിരിക്കുന്നത് എന്തുകൊണ്ടാണ്? കാലാവസ്ഥ മാത്രമല്ല അതിനടിസ്ഥാനം.
ഓരോ പ്രദേശത്തെയും കാലാവസ്ഥക്കനുസരിച്ച് വസ്ത്രധാരണരീതികളിൽ മാറ്റം ഉണ്ടാകും. തണുപ്പുകൂടിയ കാലാവസ്ഥയിൽ ജീവിക്കുന്നവരുടെ വസ്ത്രധാരണ രീതിയും ചൂടുകൂടിയ പ്രദേശത്ത് ജീവിക്കുന്നവരുടെ വസ്ത്രധാരണ രീതിയും തമ്മിൽ മാറ്റം ഉണ്ടാകും. മരുഭൂമിയിൽ ജീവിക്കുന്നവരുടെ വസ്ത്രധാരണ രീതി മറ്റൊരു തരത്തിലാവും.
എന്നാൽ ഒരേ കാലാവസ്ഥ പ്രദേശത്തു തന്നെ ജീവിക്കുന്ന ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വസ്ത്രങ്ങൾ വേണ്ടിവരുന്നത് എന്തുകൊണ്ടാണ്?
ലോകത്തെല്ലായിടത്തും ഒരുപോലെ ഉപയോഗിക്കുന്ന വസ്ത്രധാരണം സാധ്യമാണോ?
ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വസ്ത്രം ഏതാണ്? എന്തുകൊണ്ട്?
വസ്ത്രങ്ങളുടെ പേരു മാത്രം നിർദ്ദേശിച്ചാൽ മതിയാവില്ല. ഏതു പ്രദേശത്ത്, എത്ര വയസ്സു വരെ ഉള്ളവർക്ക് എന്നെല്ലാം വിശദമായി എഴുതണം. അതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം എന്നിവ ചേർത്ത് ഒരു കുറിപ്പ് തയ്യാറാക്കുക.
നിങ്ങളുടെ നിർദ്ദേശങ്ങൾ pookalam.mm@gmail.com എന്ന മെയിലിലേക്ക് അയക്കുക.
മികച്ച രചനകൾക്ക് സമ്മാനം നൽകുന്നതാണ്.
രാധാകൃഷ്ണൻ ആലുവീട്ടിൽ