രസിച്ചു പഠിക്കാം, പഠിച്ചു രസിക്കാം…

ളിച്ചതു മതി ഇനി പഠിക്കാൻ നോക്കൂ എന്ന് രക്ഷകർത്താക്കളിൽ നിന്നും അധ്യാപകരിൽ നിന്നും കേൾക്കാത്തവർ ആരെങ്കിലുമുണ്ടോ. ഉണ്ടാവാൻ സാധ്യത കുറവാണ്. എത്ര തവണ കേട്ടിട്ടുണ്ടാകുമെന്ന് ചോദിച്ചാൽ തല പുകഞ്ഞ് ആലോചിക്കേണ്ടിവരും. അപ്പോൾ കളിയോടുള്ള താൽപ്പര്യം വ്യക്തം. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും കളി ഇഷ്ടമാണ്. കളിയോടുള്ള താല്പര്യം ജന്മസിദ്ധമാണ്. കളിക്കുമ്പോൾ നാം അനുഭവിക്കുന്ന രസവും സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഈ കളിയെ പഠനത്തിന് ഉപയോഗപ്പെടുത്താൻ കഴിയുമോ. എങ്ങനെ സാധിക്കും.

അക്ഷരം പഠിക്കുന്നതു മുതൽ ഇത് ആരംഭിക്കാം. ‘’ എന്ന അക്ഷരം കാണുമ്പോൾ എന്തൊക്കെ ഓർക്കാൻ കഴിയും. അച്ഛന്റെ മീശ, ആകാശത്തെ അർദ്ധചന്ദ്രൻ, പെൺകുട്ടികൾ തലമുടിയിൽ ചൂടുന്ന ഹെയർബാന്റ് എഴുതി നോക്കൂ. ഇനി എന്തൊക്കെ.

’ യിൽ തുടങ്ങുന്ന പദങ്ങൾ കണ്ടുപിടിച്ചാലോ
റവ,…
’യ്ക്ക് ദീർഘമായാലോട
റാണി, റാകി, …

ഈ പട്ടിക നീട്ടാൻ ഓരോ സന്ദർഭവും ഉപയോഗപ്പെടുത്തുമ്പോൾ പഠനം എത്ര രസകരമാകും. ഓരോ അക്ഷരത്തേയും ഇങ്ങനെ സമീപിച്ചു നോക്കൂ.
ഏത് അക്ഷരത്തിൽ തുടങ്ങുന്ന വാക്കാണ് മലയാളത്തിൽ ഏറ്റവും കൂടുതലുള്ളത്, ഏറ്റവും കുറവുള്ളത്. കണ്ടുപിടിക്കുന്നത് വളരെ രസകരമായിരിക്കും.
അക്ഷരചിത്രങ്ങൾ വരച്ചു നോക്കിയാലോ

ക,ത,റ എന്നീ അക്ഷരങ്ങൾ ചേർത്ത് ഒരു മനുഷ്യനെ ഉണ്ടാക്കാമോ. അടുത്തതായി നിങ്ങളെ കാത്തിരിക്കുന്നത് അക്ഷരപ്പാട്ടുകളാണ്.

തറയിലുണ്ട്, പറയിലുണ്ട്
പറയാമോ ഞാനാരാണ്.

ഉത്തരം – ‘

തളയെന്നുള്ളത് തവളയിലുണ്ട്
വളയെന്നുള്ളത് തവളയിലുണ്ട്
തളയും വളയും തവളക്കില്ല.

എന്നിങ്ങനെയുള്ള പാട്ടുകൾ ശേഖരിക്കുകയും ചൊല്ലുകയും രചിക്കുകയും ചെയ്യാം.
വീട്ടിൽ കടങ്കഥ പരസ്പരം പറഞ്ഞ് കടങ്കഥ പയറ്റു തന്നെ നടത്താം. താളാത്മകമായ കടങ്കഥകൾ പ്രത്യേകം കണ്ടെത്താം.

കാള കിടക്കും കയറോടും
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര
ആടുകേറാമലേൽ ആനകേറാമലേൽ ആയിരം കാന്താരി പൂത്തിറങ്ങി

ഇതിന് കവിതയോടുള്ള ബന്ധവും അന്വേഷിക്കാവുന്നതാണ്.
ഇങ്ങനെയുള്ള സാധ്യത പഴഞ്ചൊല്ലിനും ഉപയോഗപ്പെടുത്താം.

കാക്ക കുളിച്ചാൽ കൊക്കാകുമോ
പക്ഷിയുമായി ബന്ധപ്പെട്ട് എത്ര പഴഞ്ചൊല്ലുകളറിയാം.

അടി തെറ്റിയാൽ ആനയും വീഴും
മൃഗവുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ കണ്ടെത്താം.

വിഷയാടിസ്ഥാനത്തിൽ അടുക്കി വെക്കുമ്പോൾ എന്തു രസമാണ്. ഓർമ്മയിലും അത് ഭദ്രമല്ലേ.
ഓർമ്മശക്തി കൂട്ടാൻ എന്തൊക്കെ ചെയ്യാം. അടുക്കളയിൽ ചെന്ന് അവിടെയുള്ള സാധനങ്ങൾ ഒരു വട്ടം നോക്കുക. എഴുത്തുമുറിയിൽ ചെന്ന് അവ ഓർത്തെഴുതുക. പൂമുഖത്ത് വന്ന് പുറത്തെ കാഴ്ചകൾ ഒന്ന് നോക്കുക. മുറിയിൽ ചെന്ന് ഓർത്തെഴുതുക.

എഴുതിയത് എത്രത്തോളമെന്നും യഥാർത്ഥത്തിലുള്ളത് എത്രയാണെന്നും എണ്ണം കുറവാണെങ്കിൽ ഒരു വട്ടം കൂടി ആവർത്തിക്കണം. ഈ അഭ്യാസം പല രീതിയിൽ വികസിപ്പിക്കാവുന്നതാണ്. പഠിച്ചത് ഓർമ്മയിൽ സൂക്ഷിക്കാൻ നമുക്ക് പല വിദ്യകളുമുണ്ടല്ലോ. മഴവില്ലിന്റെ നിറങ്ങൾ ആരും മറക്കാത്തതിനു കാരണം ‘VIBGYOR’ അല്ലേ. ഇതിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുക. മലയാള അക്ഷരങ്ങളേയും ആവശ്യാനുസൃതം പ്രയോഗിച്ചു നോക്കാം. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ നാല് പുസ്തകങ്ങളെ പെട്ടെന്ന് ഓർക്കാൻ ‘കസൂആനീ’ എന്ന് പഠിച്ചാൽ പോരെ. കുറച്ചുകൂടി കൗതുകമുണ്ടാക്കാൻ ‘കൗസു’, ‘ആനി’ എന്നീ രണ്ട് സ്ത്രീനാമങ്ങൾ ഓർത്തു വെക്കാം.

നിങ്ങൾക്ക് ഒഴുക്കോടെ സംസാരിച്ചു പഠിക്കണമെങ്കിൽ അടുക്കളയിൽ നിന്നു തന്നെ തുടങ്ങാം. അമ്മ ധൃതിയിൽ പാചകം നടത്തുന്ന രംഗം ദൃക്സാക്ഷി വിവരണമായി അവതരിപ്പിച്ചു നോക്കൂ.
‘അമ്മ അതാ പാത്രം കഴുകി. അതിൽ വെള്ളം നിറച്ചു സ്റ്റൗ കത്തിക്കുകയാണ്. പാത്രം അതിന്മേൽ വെച്ചു. തീനാളം ഉയർന്നു കഴിഞ്ഞു. നല്ല നീലനിറത്തിൽ ജ്വലിക്കുന്ന തീ. വെള്ളമൊരു ശബ്ദത്തോടെ ചൂടായിത്തുടങ്ങി. അമ്മ അതാ ഒരു ഡപ്പ തുറന്നു.’

അടുത്തത് നാക്കുവഴക്കപ്പാട്ടുകളാകാം.

അലറലോടലറലാണാലയിൽ കാലികൾ.

വേഗത്തിൽ ചൊല്ലി നോക്കുക. വീണ്ടും വീണ്ടും…

‘വടകര വളവിലൊരറുപതു തെങ്ങു-
ണ്ടറുപതു തെങ്ങിലുമറുപതു പൊത്തു-
ണ്ടറുപതു പൊത്തിലുമറുപതു നത്തു-
ണ്ടെന്നാൽ നത്തിനു കണ്ണെത്ര’

‘ആലത്തൂരെപ്പാലത്തിന്മേൽ
അറുപതു ചെറുമികൾ അറുപതു ചെറുപയ-
റെണ്ണിയെടുത്തു കിളച്ചു മറിച്ചു നിരത്തി
വിതച്ചു പറിച്ചു ചവിട്ടി ഉണക്കി വറുത്തു പൊടിച്ചാ-
ലക്കുറിയൊത്ത പൊടിക്കറിയുണ്ടോ’

ഇങ്ങനെയുള്ള നാക്കുവഴക്കപ്പാട്ടുകൾ ഓരോ ദിവസവും വേഗത കൂട്ടി ചൊല്ലിപ്പഠിപ്പിച്ചാൽ ഏതു സദസിലും അഭിമാനപൂർവ്വം അവതരിപ്പിക്കാം. ആദരവും ആരാധനയും നേടാം. നോക്കൂ, കളിയിലൂടെ പഠിക്കാം. കളിച്ചു പഠിക്കാം. രസിച്ചു പഠിക്കാം. പഠിച്ചു രസിക്കാം. പഠനം പാൽപ്പായസമാക്കാം. എന്നിട്ടോ പരീക്ഷ ജയിക്കാം. ഉയർന്ന നിലയിലെത്താം. ജീവിതം രസിക്കാം. എന്താ, നമുക്കൊന്ന് ശ്രമിച്ചാലോ.

 

എടപ്പാൾ സി. സുബ്രഹ്മണ്യൻ

2 Comments

ബാലകൃഷ്ണൻ മുംബൈ March 31, 2019 at 6:59 am

പൂക്കാലം ഓരോ ലക്കവും അതിൻറെ മുൻഗാമിയേക്കാൾ നന്നാക്കുവാനുളള ശ്രമങ്ങൾ ശ്ലാഘനീയമാണ്.കുട്ടികളെ ആകർഷിക്കവിധം ഒരു പ്രസിദ്ധീകരണം ചമച്ചെടുക്കുന്നത് എളുപ്പമല്ല. മറ്റ് നിരവധി ചുമതലകൾ ചുമലിലേറ്റുന്നവരാണ് ഇതിന് വേണ്ടി സമയം കണ്ടെത്തുന്നത്. മുതിർന്നവർക്ക് വേണ്ടി രചനകൾ നടത്തുന്നതു പോലെ എളുപ്പമല്ല കുട്ടികൾക്ക് വേണ്ടിയുള്ള രചനകൾ.നമ്മുടെ ബാലസാഹിത്യത്തിന് കനപ്പെട്ട സംഭാവനകൾ നൽകുന്നവരുടെ എണ്ണം വിരളമാണ്. അവസാനകാലത്ത് കുട്ടികൾക്ക് വേണ്ടി ഒന്നും എഴുതിയില്ലല്ലോ എന്ന് നിത്യചൈതന്യ യതി പോലും ഖേദിച്ചിട്ടുണ്ട്. ആ കുറവ് നികത്താനാണ് ദിവസങ്ങൾക്ക് മുമ്പ് നമുക്ക് നഷ്ടപ്പെട്ട അഷിത എന്ന പ്രസിദ്ധ സാഹിത്യകാരി കുട്ടികൾക്ക് വേണ്ടി രാമായണം എഴുതിയത്.മലയാളം പഠിക്കുന്ന കുഞ്ഞുങ്ങൾ അത് വായിക്കുന്നത് നന്നായിരിക്കും.അതു പോലെ കുഞ്ഞുണ്ണിമാഷുടെ കവിതകളും നിങ്ങളുടെ പദസമ്പത്ത് വർദ്ധിപ്പിക്കും.നമ്മുടെ തന്നെ മണികണ്ഠൻ മാഷ് കുട്ടികൾക്ക് രസിക്കുന്ന കവിതകൾ എഴുതുന്നുണ്ട്.പൂക്കാലം നിങ്ങളുടെ ചിന്താമണ്ഡലം വികസിപ്പപിക്കുകയും പദസമ്പത്ത് വർദ്ധിപ്പിക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല. വിഷുവിന് കണിക്കൊന്നപൂക്കളുമായി പൂക്കാലം വരുമെന്ന് പ്രത്യാശിക്കുന്നു,

Nisha Madhu April 2, 2019 at 5:26 pm

വളരെ നല്ലതു. എങ്കിലും പ്രവാസി കുട്ടികൾ സാധാരണ മലയാളം വാചകം തന്നെ നമ്മൾ വിശദീകരണം കൊടുക്കുമ്പോഴാണ് മനസ്സിലാക്കുന്നത്. ചില കടം കഥകൾ അവരെ മനസ്സിലായ്ക്കിയ്ക്കാൻ സ്വല്പം ബുദ്ധി മുട്ടാണ്.

Leave a Comment

FOLLOW US