എന്റെ നാട്
മുംബൈ മലയാളം മിഷൻ പഠനകേന്ദ്രമായ ഖാർഘർ സമാജത്തിലെ അദ്ധ്യാപിക നിഷ മധുശ്രീ കണിക്കൊന്ന പഠിതാക്കൾക്കായി നടത്തിയ ഒരു പഠനാനുബന്ധ പരിപാടി ശ്രദ്ധേയമായിരുന്നു . അതെക്കുറിച്ച് ടീച്ചർ പറയുന്നത് വായിക്കൂ…
“കണിക്കൊന്ന ഒന്നാം വർഷ ക്ലാസ്സിലേയ്ക്കു വേണ്ടി ഞാൻ ഒരു ഗ്രൂപ്പ് തുടങ്ങി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം എന്തെങ്കിലും ആക്ടിവിറ്റി കൊടുക്കുവാൻ വേണ്ടിയായിരുന്നു അത്. ക്ലാസ്സിലെ ഓരോ കുട്ടിയും അവരുടെ നാട്, ജില്ല, അവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങൾ വോയിസ് ക്ലിപ് ആയി അയയ്ക്കാൻ പറഞ്ഞു. ഓരോ കുട്ടിയും അവരവരുടെ നാടിനെ പറ്റി പറയുമ്പോൾ അതുവഴി എല്ലാവർക്കും ആ പ്രദേശത്തെയും നാടിനെയും കുറിച്ച് അറിയാൻ കഴിയും. ആ കുട്ടികളും അവരുടെ നാടിനെക്കുറിച്ച് പറയാൻ, അറിയാൻ ശ്രമിയ്ക്കുമല്ലോ. ഏകദേശം 6 വയസ്സ് മുതൽ ഉള്ള കുട്ടികൾ ഇതിനോട് നല്ല രീതിയിലാണ് പ്രതികരിച്ചത്. കുട്ടികൾ അവരവരുടെ സ്ഥലങ്ങളെ കുറിച്ച് പറയുന്നത് ശ്രദ്ധിച്ച് കേൾക്കൂ..”