
അജിത്ത് കുമാർ. ആർ
കുഞ്ഞു കൂട്ടുകാർക്ക് വേണ്ടി ലളിതമായ വാക്കുകളിൽ അജിത്ത് കുമാർ. ആർ എഴുതിയ കവിതകളാണ് ഇത്തവണ പൂക്കാലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വലിയ ആശയത്തെ മിഠായി പോലെ ചുരുക്കി എഴുതിയിരിക്കുന്നു. ഇത്തരം കുഞ്ഞുകവിതകൾ കൂട്ടുകാർ ഇതിന് മുൻപ് വായിച്ചിട്ടുണ്ടോ?
ആലപ്പുഴ ജില്ലയിൽ പന്തളത്തിനടുത്തുള്ള മറ്റപ്പള്ളിയാണ് അജിത്ത് കുമാറിന്റെ സ്വദേശം. പരസ്യരംഗത്തെ ബഹുമതിയായ പെപ്പർ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ‘ ഒറ്റത്തുള്ളി പെയ്ത്ത് ‘ ആദ്യ കവിതാ സമാഹാരം.