[vc_row][vc_column css=”.vc_custom_1526388268405{background-color: #f2e58e !important;}”][vc_column_text]

                 ആമയും മുയലും പുതിയ പന്തയ കഥകൾ

 

 

 

 

മയും മുയലും ആദ്യം പന്തയം വെച്ച കഥ എല്ലാവർക്കും അറിയാം. ഓട്ടത്തിനിടയിൽ മുയൽ ഉറങ്ങി. ആമ ലക്ഷ്യ സ്ഥാനത്തെത്തി വിജയിച്ചു. തോറ്റുപോയ മുയൽ രണ്ടാമതും ആമയെ പന്തയത്തിനു വിളിച്ച കഥ ചിലർക്കൊക്കെ അറിയാം.

 

 

 

 

 

 

 

ആമ മുയലിനോട് പന്തയത്തിനു സമ്മതിച്ചു. ഇത്തവണ ഓട്ടത്തിനിടയിൽ ഉറങ്ങില്ലെന്നും പന്തയത്തിൽ വിജയിക്കുമെന്നും മുയൽ ഉറപ്പിച്ചു. അതേ സമയം മുയലിനെ തോൽപ്പിക്കാൻ ആമയും ചില സൂത്രപ്പണികൾ ആസൂത്രണം ചെയ്തു. എന്റെ അതേ രൂപസാദൃശ്യമുള്ള കുടുംബാംഗങ്ങളെയും കൂട്ടുകാരെയും സഹായത്തിനു വിളിച്ചു. പന്തയത്തിന്റെ തുടക്കത്തിലും ഇടയ്ക്കും അവരെ ഉപയോഗപ്പെടുത്തി ലക്ഷ്യസ്ഥാനത്തിനടുത്ത് ആമ നിലയുറപ്പിച്ചു. പന്തയം ആരംഭിച്ചു. മുയൽ കുതിച്ചോടി. പക്ഷേ എത്രവേഗമോടിയിട്ടും തൊട്ടുമുന്നിലെ ആമയെ കണ്ട് മുയൽ അന്തം വിട്ടു. അവസാനം ലക്ഷ്യസ്ഥാനത്തും ആമ നേരത്തെ എത്തിയതുകണ്ട് മുയൽ നാണം കെട്ടു.

 

 

 

 

 

 

 

ആമയെ മുയൽ മൂന്നാമതും പന്തയത്തിനു ക്ഷണിച്ചു. ആ പന്തയത്തിലും ആമ വിജയിച്ചു. ആ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ ?

 

 

 

 

 

ഇത്തവണ ആമ ഒരു നിർദ്ദേശം വെച്ചു. “ഓടാനുള്ള സ്ഥലം ഞാൻ പറയാം”. “അതിനെന്താ എവിടെ ഓടാനും ഞാൻ തയ്യാർ” മുയൽ സമ്മതിച്ചു. പന്തയം ആരംഭിച്ചു. തുടക്കത്തിൽ മുയൽ കുതിച്ചോടി. ആമ ഇഴഞ്ഞു നീങ്ങി. പകുതി വഴി പിന്നിട്ടപ്പോൾ മുയൽ പെട്ടെന്നു നിന്നു. കാരണം മുന്നിൽ അതാ ഒരു പുഴ. എന്തു ചെയ്യും. ഓടാൻ കഴിയാതെ മുയൽ നെടുവീർപ്പിട്ടു.

 

 

 

പിന്നിലുണ്ടായിരുന്ന ആമ പതുക്കെപ്പതുക്കെ പുഴവക്കത്തെത്തി. അവിടെയുള്ള മുയലിനെ നോക്കി ഒന്നു പുഞ്ചിരിച്ചു. പിന്നെ ഒരു കൂസലുമില്ലാതെ പുഴയിലിറങ്ങി. നീന്തി നീന്തി അക്കരെയെത്തി. പിന്നെയും ഇഴഞ്ഞു നീങ്ങി ലക്ഷ്യസ്ഥാനത്തെത്തി പന്തയത്തിൽ വിജയിച്ചു.

 

 

 

നാലാമതും മുയൽ ആമയെ പന്തയത്തിനു വിളിച്ചു. ഇത്തവണയും ആമ തന്നെ വിജയിക്കുന്നു. എങ്ങനെയാണ് ആമ വിജയിച്ചത്. നിങ്ങളാണ് പറയേണ്ടത്. ഞാൻ ചില സൂചനകൾ നൽകാം. ഏതുകാര്യത്തിലും വിജയിക്കുവാൻ ചില ആസൂത്രണങ്ങൾ ആവശ്യമുണ്ട്. ആസൂത്രണത്തിന്റെ അഭാവം പരാജയത്തിന്റെ ആസൂത്രണമായിരിക്കുമെന്ന് ഒരു പ്രസിദ്ധ വചനമുണ്ട്.

 

 

 

 

പന്തയത്തിൽ വിജയിക്കാൻ ആമ ഒരു പുതിയ വഴി ആലോചിച്ചു. ഇതിനായി ഒരു കുറുക്കന്റെ സഹായം അഭ്യർത്ഥിച്ചു. കാര്യങ്ങളെല്ലാം ആമ കുറുക്കനോട് വിശദമായി സംസാരിച്ചു. കുറുക്കൻ സമ്മതം മൂളി. അങ്ങനെ ആ പന്തയത്തിലും ആമ വിജയിച്ചു. ആ കഥ നിങ്ങളൊന്നു പറഞ്ഞു നോക്കൂ. പറ്റുമെങ്കിൽ എഴുതി നോക്കൂ.

 

 

 

അതോടൊപ്പം അഞ്ചാമത്തെ പന്തയത്തിലും ആമയെ വിജയിപ്പിക്കാൻ ഒരു വഴി കണ്ടുപിടിക്കു. ആറാമതും ഏഴാമതും ആമയെ വിജയിപ്പിക്കാൻ എങ്ങനെ കഴിയുമെന്ന് ആലോചിക്കൂ പറയൂ എഴുതൂ. കണിക്കൊന്നയിലെ പഠന പ്രവർത്തനങ്ങളിൽ ആവർത്തിച്ചു വരുന്ന തുടർപ്രവർത്തനമാണ് കേട്ടു പരിചയിച്ച കഥകൾ വ്യത്യസ്ത രീതികളിൽ അവതരിപ്പിക്കുക എന്നത്. നിങ്ങൾ തയ്യാറാക്കിയ ഈ കഥയുടെ ബാക്കിഭാഗം pookalam.mm@gmail.com എന്ന മെയിലേക്ക് അയച്ചു തരൂ. മികച്ച രചനകൾ പൂക്കാലത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.

 

 

എഴുത്ത്: എടപ്പാൾ. സി. സുബ്രഹ്മണ്യൻ

വര: ഷിബു പ്രഭാകർ

 

[/vc_column_text][/vc_column][/vc_row]

3 Comments

Bindu March 26, 2019 at 5:05 am

story and Drawing …. congratulations

സൈഫു April 19, 2019 at 5:36 pm

ഇത് നല്ല കഥ!
ആമയെ എന്നും വിജയിപ്പിക്കാൻ തന്നെയാണോ പ്ലാൻ!
എന്തായാലും, കുട്ടികളുടെ ഭാവന വളർത്താൻ തക്കവണ്ണം നല്ല ഐഡിയ !!

വര കെങ്കേമം… എടുത്ത് പറയാതെ വയ്യ
(y)

Vattan April 19, 2019 at 8:15 pm

Good job

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content