ചന്ദ്ര പഥത്തിലെത്തിയിട്ടു 50 കൊല്ലം

“എല്ലാവർക്കും ഹാപ്പി ക്രിസ്മസ്. ശുഭരാത്രി, ഭൂമിയിലെ, അങ്ങ് ദൂരെ സുന്ദര ഭൂമിയിലെ, നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ …” വർഷങ്ങൾക്കു മുൻപ് ലോകം ആർപ്പു വിളികളോടെ എതിരേറ്റ ഈ ക്രിസ്മസ് ആശംസയുടെ പ്രത്യേകത എന്തായിരുന്നു? ഭൂമിക്കു പുറത്ത് നിന്ന് ,അങ്ങ് ദൂരെ ചന്ദ്രന്റെ ഭ്രമണ പഥത്തിൽ നിന്ന് മനുഷ്യൻ അയച്ച ആദ്യ സന്ദേശമായിരുന്നു അത്.

അമ്പതു വർഷം മുൻപ്, 1968 ഡിസംബർ 21 നാണു ഫ്രാൻക് ബോർമെൻ, വില്യം .എ. ആൻഡേർസ്, ജെയിംസ് എ ലോവെൽ എന്നിവർ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു യാത്ര തിരിച്ചത്. ഭൂമിയെ വലം വയ്ക്കുന്ന ആദ്യ മനുഷ്യർ എന്ന ചരിത്ര നേട്ടം സ്വപ്നം കണ്ടായിരുന്നു ആ യാത്ര. നാല് ദിവസങ്ങൾക്കു ശേഷം ഡിസംബർ 25 നു അപ്പോളോ 8 എന്ന ബഹിരാകാശ പേടകം അവരെ ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിച്ചു. അങ്ങനെ ആദ്യമായി ഭൂമിയെ വലം വച്ച മനുഷ്യരായി ഈ നാല് പേരും.

1969 ൽ നീൽ ആം സ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങിയ കഥ നമുക്കൊക്കെ അറിയാം. അവർക്കു മുന്നോടിയായിട്ടായിരുന്നു ബോർമെന്നിന്റെയും സംഘത്തിന്റെയും യാത്ര.

0 Comments

Leave a Comment

FOLLOW US