2018 ഡിസംബറിൽ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ കൂടുതൽ ആളുകൾ കാണുകയും ഇഷ്ടപ്പെടുകയും ചെയ്ത ഒരു ചിത്രമായിരുന്നു കപെർനിയം. ലെബനനിൽ ജീവിക്കുന്ന സിറിയൻ അഭയാർത്ഥിയായ സൈൻ എന്ന ബാലന്റെ കഥയാണ് ഈ സിനിമയുടെ അവലംബം. സൈന്റെ മാതാപിതാക്കൾക്ക് സൈനെ കൂടാതെ എട്ടു മക്കളുണ്ട്. ഒരു കുട്ടിയുടെയും കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ എടുക്കാൻ കഴിയാത്ത വിധം ദാരിദ്ര്യത്തിലാണ് സൈനിന്റെ കുടുംബം. കരുതലില്ലാതെ കുട്ടികളെ ഉണ്ടാക്കുന്ന മാതാപിതാക്കൾക്കെതിരെ കോടതിയിൽ എത്തുന്നു ഈ ബാലൻ. യുദ്ധവും കലാപവും കെടുകാര്യസ്ഥതയും എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നതെന്നു കാട്ടിത്തരുന്നു ഈ സിനിമ. കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പ്രൈസ് അടക്കം വിവിധ ഫെസ്റ്റിവലുകളിൽ ഈ സിനിമ പുരസ്കാരം നേടിയിരുന്നു. നദീൻ ലാബാക്കി എന്ന സ്ത്രീയാണ് സിനിമ സംവിധാനം ചെയ്തത്. സൈൻ അൽ റാഫിയ എന്ന ബാലനാണ് ഈ സിനിമയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്.

0 Comments

Leave a Comment

FOLLOW US