മനുഷ്യാവകാശ ദിനമാണ് ഡിസംബർ 10. എന്താണ് ഈ ദിനത്തിന്റെ പ്രത്യേകത ?എങ്ങനെയാണ് ഇങ്ങനെയൊരു ദിവസമുണ്ടായത്?

മനുഷ്യാവകാശം എന്ന സങ്കല്പത്തിന് മനുഷ്യ സംസ്കാരത്തോളം പഴക്കമുണ്ട്. 1215-ൽ ഒപ്പുവച്ച മാഗ്നാകാർട്ടയാണ് ആധുനികകാലത്തെ ആദ്യ മനുഷ്യാവകാശ പ്രമാണം. ഇംഗ്ലണ്ടിലെ ജോൺരാജാവ് ഒപ്പുവച്ച ഈ രേഖ ഇംഗ്ലീഷുകാരുടെ സ്വാതന്ത്ര്യ പ്രമാണം കൂടിയാണ്. ഇംഗ്ലണ്ടിലെ ജനങ്ങളും ഫ്യൂഡൽ പ്രഭുക്കന്മാരും വൈദികരും തങ്ങളുടെ മൗലീകാവകാശങ്ങൾ നേടിയെടുക്കാൻ സമർപ്പിച്ച അവകാശപത്രികയിൽ ഒപ്പു വക്കാൻ അവിടുത്തെ രാജാവ് നിർബന്ധിതനാവുകയായിരുന്നു. ഇംഗ്ലീഷ് പാർലമെന്റ് പിന്നീട് അംഗീകരിച്ച മാഗ്നാകാർട്ട എന്ന ഈ രേഖ ജനാധിപത്യ ഭരണക്രമത്തിലേക്കുള്ള ലോകത്തിന്റെ ആദ്യ ചുവട് വയ്‌പാണ്. 1776 ജൂലൈ നാലിലെ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം മനുഷ്യാവകാശ ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മുദ്രാവാക്യമുയർത്തിയ ഫ്രഞ്ച് വിപ്ലവമാകട്ടെ മനുഷ്യാവകാശ ചരിത്രത്തിൽ പുതിയ അദ്ധ്യായങ്ങൾ തീർത്തു. 1789 ൽ ഫ്രാൻസിലെ ജനപ്രതിനിധി സഭ പ്രഖ്യാപിച്ച മനുഷ്യന്റെ അവകാശങ്ങൾ പിന്നീട് ഭരണഘടനയിൽ കൂട്ടിച്ചേർക്കുകയായിരുന്നു.

1946ൽ ഐക്യരാഷ്ട്രസംഘടനയുടെ കീഴിൽ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ചതോടെയാണ് ഇക്കാര്യത്തിൽ രാജ്യങ്ങൾക്ക് തമ്മിൽ ഒരു ധാരണയായത്. അല്പം ആഹാരത്തിനു വകയില്ലാത്ത കോടികണക്കിന് മനുഷ്യരുണ്ട് ഈ ലോകത്ത്. തിരിച്ചറിയൽ രേഖകളില്ലാത്തവർ, വീടില്ലാത്തവർ, രോഗങ്ങളാൽ വലയുന്നവർ, യുദ്ധത്തിലും ഭരണകൂട ഭീകരതയിലും തീരാദുരിതമനുഭവിക്കുന്നവർ, ഇങ്ങനെ പലതരത്തിലുള്ള മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നവർ നിരവധിയാണ്. അടിസ്ഥാനപരമായി എല്ലാ തരത്തിലുമുള്ള മനുഷ്യാവകാശങ്ങളും അനുവദിക്കേണ്ടത് അതാത് രാജ്യങ്ങളാണ്. 1948 ഡിസംബർ 10 ന് അംഗീകരിച്ച സാർവദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിന് ശേഷം ലോകമെമ്പാടും ഇതിന് അനുകൂലമായ നിയമനിർമ്മാണങ്ങളും പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

1 Comment

Bindu Jayan December 17, 2018 at 6:34 pm

Yes real fact….

Leave a Reply to Bindu Jayan Cancel reply

FOLLOW US