പത്മനാഭന്റെ പൂച്ച

ടി. പത്മനാഭൻ എന്ന എഴുത്തുകാരനെ കുട്ടുകാർ കേട്ടിട്ടുണ്ടാവില്ലേ ? അദ്ദേഹം എഴുതിയ ‘പ്രകാശം പരത്തുന്ന പെൺകുട്ടി’യും ‘സാക്ഷി’യും ‘ഗൗരി’യും കൂട്ടുകാരിൽ ചിലരെങ്കിലും വായിച്ചിട്ടുണ്ടാവുമല്ലോ.. ഈ കഥാകൃത്തിനെ കുറിച്ച് എഴുതപ്പെട്ട ചില കഥകളാണ് ഇക്കുറി വായനയിൽ പരിചയപ്പെടുത്തുന്നത്. പയ്യന്നൂർ കുഞ്ഞിരാമൻ എഴുതിയ ‘പത്മനാഭന്റെ പൂച്ച’ എന്ന പുസ്തകത്തെ ഹൃദയഹാരിയായി അവതരിപ്പിക്കുന്നു മലയാളം മിഷൻ രജിസ്ട്രാർ സേതുമാധവൻ. പത്മനാഭന്റെ പൂച്ച സമാഹാരത്തിലെ എന്ന ‘എന്റെ അമ്മ’ എന്ന കഥയെ ആണ് ശ്രീ. സേതുമാധവൻ പരിചയപ്പെടുത്തുന്നത്.

3 Comments

Bindu Jayan November 13, 2018 at 8:41 am

Sir nice

Bindu Jayan November 13, 2018 at 8:55 am

അക്ഷര വിത്തുകൾക്ക് മുളയ്കാനും
പടരാനുമൊരിടം വേണം …
അക്ഷരങ്ങൾക്കുറങ്ങാനൊരിടം വേണം …
അക്ഷരം പൂക്കളായ് വിരിയാനൊരു വാടി വേണം

നിലത്തെഴുത്തും .. ഓലയെഴുത്തും
താണ്ടി പാപ്പിറസ് കടന്നു പേപ്പറിലേക്കെത്തുമ്പോൾ

നന്നായി

ഇപ്പോളും മഷി പെന ഉപയോഗിക്കുന്നു ഞാൻ …
ഒരിഷ്ടം

Mohandas K.K February 16, 2019 at 6:21 am

പുസ്തകം മനോഹരമായി വായിച്ചു കേൾപ്പിക്കുക എന്നത് മിഷൻ പഠനക്ളാസുകളുടെ ഒരു ഭാഗമാകണം . . മനോഹരമായ ദൃശ്യങ്ങൾ ഒരുതിരശീലയിലയെന്നപോലെ കേൾകുന്നവരുടെ മനസ്സിലൂടെ കഥമെനഞ്ഞു സ്വയംപ്രത്യക്ഷമായി മുന്നി നീങ്ങുമ്പോൾ , ഒരു സിനിമയോ സീരിയലോ കണ്ടവസ്സാനിക്കുന്ന തരം സര്ഗാലമകതയല്ല സംഭവിക്കുന്നത് മറിച്ചു അതുണർത്തപ്പെടുകയാണ് ചെയ്യുന്നത് . ഒരുകൊച്ചുകുട്ടിയെപോലെ എന്നിൽ അങ്ങനെയൊരുഅനുഭൂതിക്കു സ്വയം ഞാൻ വശംവദനായി സാറിന്റെ പുസ്തകവായനാകേട്ടിട്ട് . മിഷൻ വായനാശാലകൾ ലഭിച്ച എല്ലാ പഠനകേന്ദ്രങ്ങളിലും ഇത്തരം കൃതികൾ ഉണ്ട് ,ബാലസാഹിത്യ പരിഷത്തും ധാരാളം പുസ്തകങ്ങൾ വളരെ ചെറിയ വിലക്കു ലഭ്യമാകുന്നുണ്ട് . ക്ളാസുകളിൽ ആഴ്ചയിൽ ഒരു കഥയെങ്കിലും വായിച്ചുകൊടുക്കണം , നമ്മുടെ കുട്ടികളെ വായനയുടെ ലോകത്തിലേക്ക് അവരറിയാതെ തന്നെ ഉയർത്തികൊണ്ടുവരണം , അവരിലെ ഭാവനാശക്തിക്കു പോഷണമാകണം ..വായിച്ചു കേട്ടും വായിപ്പിച്ചും വളർന്നുവന്ന പഴയകാല ക്ളാസുമുറികളിലേക്കു തിരിച്ചുപോകണം

മോഹൻദാസ് കെ കെ , അഹമ്മാദാബാദ്

Leave a Comment

FOLLOW US