ഒമ്പതു വയസ്സുള്ള ഒരു ബാലൻ അദൃശ്യനാകാൻ ആഗ്രഹിച്ചാൽ എന്ത് സംഭവിക്കും? ‘അതിശയങ്ങളുടെ വേനൽ’ എന്ന സിനിമ ഇത്തരമൊരു കഥയാണ് പറയുന്നത്. അദൃശ്യനാകാൻ ആഗ്രഹിച്ചിട്ടും അവനതു കഴിഞ്ഞോ? അദൃശ്യനാകാനുള്ള അന്വേഷണങ്ങൾ അവനെ എവിടെയാണ് എത്തിക്കുന്നത്? ഇതറിയാൻ അതിശയങ്ങളുടെ വേനൽ എന്ന സിനിമ കൂട്ടുകാർ കാണണം. കഴിഞ്ഞ വർഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അഭിനയത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്‌കാരം ഈ സിനിമയിൽ പ്രധാന വേഷം ചെയ്ത ചന്ദ്രകിരണിനായിരുന്നു. തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോസവത്തിലും കുട്ടികളുടെ ചലച്ചിത്രോസവത്തിലും ഈ സിനിമ പ്രദർശിപ്പിച്ചിരുന്നു. സിനിമയുടെ സംവിധായകൻ പ്രശാന്ത് വിജയ് ഇതേകുറിച്ച് പറയുന്നത് കേട്ടുനോക്കൂ…

1 Comment

Bindu Jayan November 13, 2018 at 9:03 am

അതിശയങ്ങളുടെ വേനൽ .
കുട്ടികൾക്ക് കാണിക്കാൻ പറ്റിയൊരു സിനിമ …
സംവിധായകന് പ്രശാന്തിനും അഭിനന്ദനങ്ങൾ ..
ഒപ്പം ചന്ദ്രകിരണിനും

Leave a Comment

FOLLOW US