മഴരസങ്ങള്‍

മഴ പ്രണയമാണ്, അതൊരു അനുഭൂതിയാണ്
മഴ ശൃംഗാരമാണ്, വാനവും ഭൂമിയും തമ്മിൽ
മഴ കാരുണ്യമാണ്, ഊഷര ഭൂമിക്ക്
മഴ ഹാസ്യമാണ്, ചറപറചറപറ പെയ്യുമ്പോൾ
മഴ അത്ഭുതമാണ്, തുള്ളിക്കൊരു കുടം വീഴുമ്പോൾ
മഴ വീരാംഗനയാണ്, ഇന്ദ്രധനുസ്സേറുമ്പോൾ
മഴ ഭയാനകമാണ്, കരിമേഘമിരുളുമ്പോൾ
മഴ രൗദ്രമാണ്, ഇടി മുഴങ്ങുമ്പോൾ
മഴ ഭീവത്സമാണ്, അതിതീവ്രമായ് ആർത്തലാക്കുമ്പോൾ
മഴ നോവാണ്, പെയ്തിറങ്ങുമ്പോൾ
എന്നാൽ മഴ ഗൃഹാതുരത്വമാണ്
മഴ കുളിർമയാണ്, ഭൂതകാല കുളിർമ

ഗായത്രി ഉമ്മണത്ത്
എല്ലിങ്ങ്ടൻ, യുഎസ്എ

(മലയാളം മിഷന്‍ സംഘടിപ്പിച്ച അധ്യാപക പരിശീലന കളരിയുടെ ഭാഗമായി അധ്യാപകര്‍ നിര്‍മ്മിച്ച ‘മഴയാളം’ എന്ന കൈയ്യെഴുത്തു മാസികയില്‍ നിന്ന് )

1 Comment

Bindu Jayan October 23, 2018 at 6:25 pm

NICE Gayatri….

Leave a Comment

FOLLOW US