എന്റെ നാടിന്റെ കാര്‍ഷികരീതി
എന്റെ നാട് കൊല്ലം ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ്. വളരെ സുന്ദരമായ ഒരു പ്രദേശം. അവിടെയുള്ള എല്ലാവരും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഞാന്‍ നാട്ടില്‍ പോകുമ്പോള്‍ എന്റെ അപ്പൂപ്പന്റെ കൂടെ കൃഷിയിടങ്ങളില്‍ പോകാറുണ്ട്.

എന്റെ പ്രദേശത്ത് കൂടുതലും ജൈവ കൃഷിയാണ്. ജൈവ കീടനാശിനികള്‍, കംപോസ്റ്റ് പച്ചിലവളങ്ങള്‍, ഇടവിളകൃഷി, യാന്ത്രിക നടീല്‍ തുടങ്ങിയവയെ ആശ്രയിക്കുന്നതും രാസവളങ്ങളും കൃത്രിമ രാസകീടനാശിനികളും തീര്‍ത്തും ഒഴിവാക്കിയുള്ളതും ചെടി വളര്‍ച്ചാ നിയന്ത്രണവസ്തുക്കള്, കന്നുകാലി തീറ്റകളില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങള്‍, ജൈവമാറ്റം വരുത്തിയ വിത്തുകള്‍ എന്നീ രീതികള്‍ ഉപയോഗിക്കാതെയും നടത്തപ്പെടുന്ന കൃഷിയെയാണ് ജൈവകൃഷി എന്നു വിളിക്കുന്നത്.
വീടിനോട് ചേര്‍ന്നുള്ള കൃഷിയിടങ്ങളില്‍ തന്നെ ഉത്പാദിപ്പിക്കുകയും മിച്ചമുള്ളവ വിപണിയില്‍ വിറ്റു ഉപജീവനം നടത്തുകയും ചെയ്തിരുന്ന ഒരു സംസ്കാരമായിരുന്നു നമ്മുടേത്. കൃഷിചെയ്തു നഷ്ടമേറി കടക്കെണിയില്‍ കുരുങ്ങിയപ്പോഴും ഒരു നിയോഗമെന്നതു പോലെ ലാഭനഷ്ടങ്ങള്‍ കണക്കിലെടുക്കാതെ നമ്മുടെ നാടിന് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ നമ്മുടെ കര്‍ഷകര്‍ ഉത്പാദിപ്പിച്ചിരുന്നു.
നമ്മുടെ കര്‍ഷകര്‍ അമ്മയും അച്ഛനും മക്കളും ഒത്തൊരുമിച്ച് അവരുടെ അധ്വാനശേഷി വിനിയോഗിച്ചുകൊണ്ട് നടത്തിയിരുന്ന കുടുംബകൃഷി ആഗോളവത്കരണത്തിന്റെയും നഗരവത്കരണത്തിന്റെയും തിരമാലകളില്‍പ്പെട്ട് കൈമോശം വരാതെ അതു പുതിയ തലമുറകള്‍ക്കുവേണ്ടി കൈമാറാന്‍ കഴിയട്ടെ എന്നു നമുക്ക് ഓരോരുത്തര്‍ക്കും പ്രാര്‍ഥിക്കാം.

ലേഖനം: വിദ്യാര്‍ഥികള്‍ – ഒന്നാം സമ്മാനം
സംവൃത സുനില്‍,
മലയാളം മിഷന്
വല്‍സദ് പഠനകേന്ദ്രത്തിലെ
സൂര്യകാന്തി വിദ്യാര്‍ഥി
(മലയാളം മിഷന് നടത്തിയ ഓണമത്സരത്തില്‍ ലേഖനം വിഭാഗത്തില്‍ സമ്മാനാര്‍ഹമായ രചന)