നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ എം ടി വാസുദേവൻ നായരെ അറിയാത്തവരായി ആരുമുണ്ടാവില്ല. അദ്ദേഹത്തിന്റെ ആദ്യം പ്രസിദ്ധീകരിച്ച നോവലാണ് നാലുകെട്ട്. പൂക്കാലത്തിന്റെ കഴിഞ്ഞ ലക്കങ്ങളിലൊന്നിൽ നാലുകെട്ടിന്റെ ഒരു ഭാഗം അവതരിപ്പിച്ചിരുന്നു. ഈ ലക്കത്തിൽ എം ടി യുടെ ജീവിതരേഖ കൂട്ടുകാർക്കു മുന്നിൽ അവതരിപ്പിക്കുന്നു. എം ടി വളർന്നതും ജീവിച്ചതുമായ ചുറ്റുപാടുകൾ, അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകൾ, സിനിമ പ്രവർത്തനങ്ങൾ.. ഇതൊക്കെ വിശദമായി വിവരിക്കുന്നു ഈ രേഖാ ചിത്രത്തിൽ. കാണുമല്ലോ ?