വെള്ളം… വെള്ളം… സർവത്ര വെള്ളം…

 

 

 

 

 

വയലില്‍ കളിക്കുകയായിരുന്നു മിലിയും കൂട്ടുകാരും.

 

 

 

 

 

 

 

പെട്ടെന്ന് മാനം ഇരുണ്ടു വന്നു. എങ്ങു നിന്നെത്തിയെന്നറിയാത്ത ഒരു കാറ്റ് ആദ്യം ചെറുതായും പിന്നീട് വലുതായും ആഞ്ഞടിച്ചു. തൂക്കണാം കുരുവിക്കൂടുകള്‍ ഉലഞ്ഞാടി. മരച്ചില്ലകള്‍ ഒടിഞ്ഞ് കാറ്റത്ത് പറന്നു. മിലിയും മീട്ടുവും മുത്തുവും കാവലനും ചിന്നുവും പേടിച്ചു പോയി.

 

 

 

 

 

 

മിനിയമ്മ മിലിയെ നീട്ടി വിളിക്കുന്നുണ്ടായിരുന്നു. കൂട്ടുകാരെല്ലാവരും വീട്ടിലേക്ക് ഓടി. വയലില്‍ മേഞ്ഞു നടന്ന പശുക്കളെ ആളുകള്‍ തിടുക്കത്തില്‍ അടിച്ച് തെളിച്ച് കൊണ്ടു പോയി.

 

 

 

 

ആര്‍ത്തലച്ച് വന്ന മഴയില്‍ എല്ലാവരും നനഞ്ഞു കുളിച്ചു. പെട്ടെന്ന് പുഴയില്‍ വെള്ളം പൊങ്ങി. വയലിലേക്കും വെള്ളം പരന്നൊഴുകി. മനുഷ്യരുടെ കൂക്കലും വിളികളും പക്ഷികളുടെയും മൃഗങ്ങളുടെയും കരച്ചില്‍. പുഴക്കരികിലുള്ളവര്‍ എത്രയും വേഗം കുന്നിന്‍പുറത്തെ സ്കൂളിലേക്ക് പോകണമെന്ന് അനൗണ്‍സ്മെന്‍റുകളുമായി വണ്ടികള്‍ ചീറിപ്പാഞ്ഞു. കിങ്ങിണിപ്പുഴ ഭീകരരൂപത്തില്‍ കരയിലേക്കും റോഡിലേക്കും കുതിച്ചെത്തി. ഉരുളു പൊട്ടിയെന്നും ഡാം തുറന്നു വിട്ടെന്നും മിനി മിലിക്ക് പറഞ്ഞു കൊടുത്തു. മരപ്പൊത്തില്‍ അമ്മയെ കെട്ടിപ്പിടിച്ച് പേടിച്ചിരിന്നു മിലി.

 

അയ്യോ, ചിന്നുക്കാക്കയുടെയും അമ്മയുടെയും നിലവിളിയല്ലേ കേള്‍ക്കുന്നത്. ഒടിഞ്ഞുവീണ കൊന്നത്തെങ്ങിനടിയില്‍ പെട്ട് അവരുടെ കൂട് തകര്‍ന്ന് പോയി. ചിന്നുവിന്‍റെ അമ്മ നിലവിളിച്ച് കൂടിന് ചുറ്റും പറക്കുന്നുണ്ട്. ചിന്നുവിന്‍റെ അമ്മ കൂട്ടില്‍ മുട്ട ഇട്ടിരുന്നു. മുട്ടകളാകെ ഉടഞ്ഞു പോയിരിക്കുന്നു. മഴ നനഞ്ഞ് മിനി അവരുടെ അടുത്തേക്ക് പോയി. ചിന്നൂനെയും അമ്മയെയും നിര്‍ബന്ധിച്ച് അവരുടെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു. അവരുടെ മരവും കാറ്റത്ത് ആടി ഉലയുന്നുണ്ടായിരുന്നു.

 

 

ചെങ്കടല്‍ പോലെ ഒഴുകി വരികയാണ് കിങ്ങിണിപ്പുഴ. മിലിയുടെ മരവും കടപുഴകി വീഴുമോന്ന് പേടിയായി. അവര്‍ വീട് വിട്ട് കുന്നിന്‍ പുറത്തെ സ്കൂളിലേക്ക് പറന്നു. സ്കൂളിന്‍റെ മുറ്റത്ത് ഒരു ആല്‍മരമുണ്ട്. മുത്തുവും അമ്മയും താമസിക്കുന്നത് അവിടെയാണ്. അവരവിടെ ചെല്ലുമ്പോള്‍ മുത്തുവും അമ്മയും ചില്‍, ചില്‍ എന്ന് ബഹളം വെച്ച് ചില്ല തോറും ഓടി നടക്കുകയാണ്. മലവെള്ളത്തില്‍ ഒഴുകി വന്ന ഒരു പാ മ്പാണെന്ന് തോന്നുന്നു അടുത്ത കുറ്റിക്കാട്ടില്‍ പതുങ്ങിക്കിടപ്പുണ്ട്. കുന്നിന്‍ പുറമാകെ മനുഷ്യരെയും കന്നുകാലികളെയും കൊണ്ട് നിറഞ്ഞിരിക്കുന്നു. പല അമ്മമാരും കുഞ്ഞുങ്ങളെ കെട്ടിപ്പിടിച്ച് കരയുന്നുണ്ടായിരുന്നു.

 

എഴുത്ത്: സുസു

വര: അമ്മു

 

0 Comments

Leave a Comment

FOLLOW US