നമ്മുടെ കുട്ടികളെ വിദ്യാലയങ്ങളിൽ അയക്കുന്നതു പോലെ തന്നെ പ്രധാനമാണ് മലയാളം മിഷന്റെ പഠന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതും. ആട്ടവും പാട്ടും മാത്രമല്ല, ഭാഷാ പഠനത്തിലൂടെ വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികാസം സാധ്യമാക്കുന്ന പഠനപ്രവർത്തനങ്ങൾക്ക് ഒരു തുടർച്ച ആവശ്യമാണ്. അതു കൊണ്ട് തന്നെ പഠനകേന്ദ്രങ്ങളിലേക്ക് വിദ്യാർത്ഥികൾ മുടങ്ങാതെ എത്തേണ്ടതുണ്ട്, എത്തിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കുള്ള ഉത്തരവാദിത്വത്തെ കുറിച്ച് മലയാളം മിഷൻ രജിസ്ട്രാർ M. സേതുമാധവൻ സംസാരിക്കുന്നു.