മലയാളം മിഷന്‍ പഠനകേന്ദ്രത്തിലെ കുട്ടികളുടെ സർഗശേഷി പരിപോഷിപ്പിക്കുവാനും അതിലൂടെ ഭാഷാ ശേഷി, ചിന്താശേഷി എന്നിവ വർദ്ധിപ്പിക്കുന്നതിനുമായി ഹൂബ്ലി മലയാളം മിഷൻ എഴുത്തുപ്പെട്ടി എന്നൊരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നു. ജിയ മരിയ എഴുതിയ കുട്ടിക്കവിത നിക്ഷേപിച്ചു കൊണ്ടാണ് ‘ എഴുത്തുപെട്ടി’ എന്ന മാതൃകക്ക് തുടക്കം കുറിച്ചത്. കുട്ടികൾ അവരവരുടെ സൃഷ്ടികൾ എഴുത്തുപെട്ടിയിൽ നിക്ഷേപിക്കും. എഴുത്തുപെട്ടിയിലൂടെ ലഭിക്കുന്ന മികച്ച സൃഷ്ടികൾക്ക് സമ്മാനം ലഭിക്കും. കൂടാതെ പഠന കേന്ദ്രം പ്രസിദ്ധീകരിക്കുന്ന കയ്യെഴുത്തു മാസികയിൽ ഇത് ഉൾപ്പെടുത്തുന്നതുമാണ്. കുറഞ്ഞത് രണ്ട് സൃഷ്ടികളെങ്കിലും കുട്ടികളുടേതായി എഴുത്തുപെട്ടിയിൽ നിക്ഷേപിക്കണം.

 

1 Comment

Bindu Jayan October 7, 2018 at 5:45 pm

മോളൂ ഇങ്ങനെ എഴുതി എഴുതി വളരട്ടെ മോളുടെ ഭാഷ …
ആശംസകൾ

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content