ഒന്നാനാം കൊച്ചുതുമ്പി… എന്റെ കൂടെ പോരുമോ നീ… എന്ന കവിത കൂട്ടുകാർ കേട്ടിട്ടുണ്ടാകില്ലേ? കുട്ടികൾക്കായുള്ള വിനോദപ്പാട്ട് വിഭാഗത്തിൽപ്പെടുന്നതാണ് ഈ കവിത. എഴുതിയതാരെന്ന് വ്യക്തമല്ല.
ഒന്നാനാം കൊച്ചുതുമ്പി
ഒന്നാനാം കൊച്ചുതുമ്പി,
എന്റെ കൂടെ പോരുമോനീ??
നിന്റെ കൂടെ പോന്നാലോ,
എന്തെല്ലാം തരുമെനിക്ക്??
കളിപ്പാനോ കളംതരുവേൻ,
കുളിപ്പാനോ കുളംതരുവേൻ.
ഇട്ടിരിക്കാൻ പൊൻതടുക്ക്,
ഇട്ടുണ്ണാൻ പൊൻതളിക,
കൈ കഴുകാൻ വെള്ളിക്കിണ്ടി,
കൈതോർത്താൻ പുള്ളിപ്പട്ട്.
ഒന്നാനാം കൊച്ചുതുമ്പി,
എന്റെ കൂടെ പോരുമോ നീ?