അവധിക്കാലത്താണ് ഞങ്ങള്‍ നാട്ടില്‍ പോകുന്നത്. വീടിന്‍റെ തൊടിയില്‍ എന്‍റെ മുത്തശ്ശി നട്ടുവളര്‍ത്തുന്ന പച്ചക്കറിത്തോട്ടത്തിന് ഞാന്‍ ദിവസവും വെള്ളം കൊടുക്കാറുണ്ട്. ചീര, പച്ചമുളക്, പാവയ്ക്ക, വെണ്ടക്ക, മുരിങ്ങയ്ക്ക, കോവയ്ക്ക, മാവ്, പ്ലാവ് ഇവയെല്ലാം ഞങ്ങളുടെ തൊടിയില്‍ ഉണ്ട്. പഴുത്ത കശുമാങ്ങ ഉപ്പും മുളകും ഇട്ട് തിന്നാന്‍ നല്ല രുചിയാണ്. മരുന്നടിച്ച് പഴുപ്പിക്കാതെ നല്ല മാമ്പഴം തൊടിയിലെ മാവ് ഞങ്ങള്‍ക്ക് തരാറുണ്ട്. മുറ്റത്തെ തെങ്ങിലെ ഇളനീരിന് എന്തു മധുരമാണ്. അവധി കഴിഞ്ഞ് വരുമ്പോള്‍ ഞങ്ങള്‍ കുറേ പച്ചക്കറികളും കൊണ്ടുവരാറുണ്ട്.
നാട്ടിലെ വാഴപ്പഴം ഇവിടെ കിട്ടില്ലല്ലോ. ഓണത്തിന് നാട്ടില്‍ പോകാന്‍ കഴിയാറില്ല. തൊടിയിലെ പൂവിറുക്കലും ഊഞ്ഞാലാട്ടവും ഞങ്ങള്‍ പ്രവാസി കുട്ടികള്‍ക്ക് കേട്ടുകേള്‍വിയാണല്ലോ. ഓണക്കാലം കൊയ്ത്തുല്‍സവത്തിന്‍റെ മാസമാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് നാട്ടിലെങ്ങും പേമാരിയും മഴക്കെടുതികളും ദുരിതവുമാണ്. ഓണമാവുമ്പോഴേക്കും എന്‍റെ കൊച്ചുകേരളം പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിച്ചേരണമെന്ന് പ്രാര്‍ഥിക്കുന്നു.
അമ്മ പറഞ്ഞ കഥകളിലെ ഓണത്തിന് ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടെയും മുഖമാണ്.
കീർത്തന. ഡി
(വിദ്യാര്‍ഥി)
വിരാർ പഠനകേന്ദ്രം
മുംബൈ ചാപ്റ്റർ
സ്വദേശം: ഹരിപ്പാട്, ആലപ്പുഴ
അമ്മ: ദിവ്യ വേണുഗോപാൽ
അച്ഛൻ: വേണുഗോപാൽ കെ
(പൂക്കാലം വെബ് മാഗസിനില്‍ ഉള്‍പ്പെടുത്തുന്നതിനായി മലയാളം മിഷന്‍ സംഘടിപ്പിച്ച ‘ഓര്‍മ്മക്കുറിപ്പ്’ ഓണമത്സരത്തിൽ വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ രചന)