ഭാഷ എങ്ങനെയാണ് ആത്മബന്ധത്തെ ദൃഢമാക്കുന്നത്? പ്രകൃതിയോട് നമ്മെ അടുപ്പിക്കുന്നതിന് ഭാഷ ഉപയുക്തമാകുന്നതെങ്ങനെയാണ്? അത് നമ്മെ സംസ്കാരത്തോട് ചേർത്ത് നിർത്തുന്നതെങ്ങനെയാണ്? അപരനെ കുറിച്ച് കരുതലുണ്ടാകാൻ ഭാഷ സഹായിക്കുന്നതെങ്ങനെയാണ്? കവിയും പത്രപ്രവർത്തകനും ചലച്ചിത്ര ഗാനരചയിതാവുമായ പ്രഭാവർമ്മ ‘എന്റെ മലയാളത്തിൽ’ ഭാഷയെ കുറിച്ചുളള തന്റെ സങ്കല്പങ്ങൾ പൂക്കാലം കൂട്ടുകാരുമായി പങ്കുവക്കുന്നു.