[vc_row][vc_column width=”1/2″][vc_column_text]‘നേരമില്ലുണ്ണിക്കു നേരമില്ല നേരമ്പോക്കോതുവാന്‍ നേരമില്ല…. ‘ കൂട്ടുകാര്‍ ഈ കവിത കേട്ടിട്ടുണ്ടാകും. ഉണ്ണികള്‍ക്കു രുചിക്കാനുള്ള ഒരു കവിത.ഉണ്ണിക്കിടാങ്ങള്‍ക്കു മാത്രം നടന്നെത്താനാകുന്ന ഒരു ലോകത്തേക്കുള്ള പദയാത്രയാണ് ഈ കവിത.എടപ്പാള്‍.സി.സുബ്രഹ്മണ്യന്‍ രചിച്ച ഈ കവിത അദ് ദേഹത്തിന്റെ ‘നേരമില്ലുണ്ണിക്ക് ‘ എന്ന കാവ്യസമാഹാരത്തിലേതാണ്. കേരള സര്‍ക്കാര്‍ പ്രൈമറി ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഈ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാല്യത്തിന്റെ വിഷാദം ചൂണ്ടിക്കാണിച്ചു തന്ന് നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന കവിതയുടെയും സ്‌നേഹത്തിന്റെയും ലോകങ്ങളെ കാട്ടിത്തരുന്നു കവി ഈ കവിതയിലൂടെ. കവിതയുടെ പേര് ‘പാവം ഉണ്ണി’.

നേരമില്ലുണ്ണിക്കു നേരമില്ല
നേരമ്പോക്കോതുവാന്‍ നേരമില്ല
മുറ്റത്തെ മാവിന്റെ തോളിലൊന്നേറുവാന്‍
മാറിലൊന്നാടുവാന്‍ നേരമില്ല

തുമ്പിയെക്കൊണ്ടൊരു കല്ലെടുപ്പിക്കുവാന്‍
തുമ്പപ്പൂവൊന്നു പറിച്ചീടുവാന്‍
നാലു കാല്‍ നാട്ടിയോരോലപ്പുര കെട്ടി
കഞ്ഞി വെച്ചീടുവാന്‍ നേരമില്ലാ

നെല്ലീ മരത്തിലേക്കാഞ്ഞൊന്നെറിയുവാന്‍
കല്ലെടുത്താലമ്മ കണ്ണുരുട്ടും
ഊഞ്ഞാലു കെട്ടാന്‍ തുടങ്ങിയാലമ്മയെന്‍
തുടയീലടിക്കുവാനോടിയെത്തും

ഒരു തുള്ളി പുതുമഴയെങ്ങാനും കൊള്ളുകില്‍

ഒരു പാടു ചീത്ത പറയുമച്ഛന്‍
അപ്പൂപ്പന്‍ താടിയോടൊപ്പം നടക്കുകില്‍

അപ്പൂപ്പന്‍ പോലും വഴക്കിടുന്നു

മണ്ണപ്പം ചുട്ടു കളിക്കുവാന്‍ പാടില്ല
മണ്ണിരയെയൊന്നു തൊട്ടു കൂടാ
കുഴി പാടും നേരം മധു മൊഴി ചൊല്ലുവാന്‍
അണ്ണാനോടൊത്തു ചിലച്ചീടുവാന്‍

ആമ്പലിന്‍ പുഞ്ചിരീ കണ്ടു രസിക്കുവാന്‍

മീനുകളോടൊന്നു മിണ്ടീടുവാന്‍
പാടത്തു പോയൊന്നു പട്ടം പറപ്പിക്കാന്‍
പാട്ടൊന്നും പാടുവാന്‍ പാടില്ലത്രെ

ചുണ്ടുകള്‍ നന്നായ് മുറുക്കിച്ചുകപ്പിച്ച
ചെത്തിതന്‍ ചാരത്തു ചെന്നുകൂടാ
കാലികള്‍ മേയുന്ന കുന്നിന്‍ ചെരൂവിലെ
ക്കെത്തി നോക്കീടുവാന്‍ പാടില്ലത്രെ

ആറ്റിലിറങ്ങുവാന്‍ കുളിരൊന്നറിയുവാന്‍
ഓളങ്ങളില്‍ ചെന്നു തുടി കൊട്ടുവാന്‍
പുഴയുടേ തീരത്തു പൂഴീ മണലില്‍
പൂത്താങ്കിരിക്കളി പാടില്ലത്രെ

മഴയുടെ കുളിരിനെ വാരിപ്പുണരുവാന്‍
മണ്ണിനേ മാറോടു ചേര്‍ത്തീടുവാന്‍
വെയ്ലിലൂടൊന്നു വിയര്‍ത്തു നടക്കുവാന്‍
നീലാ നിലാവീലലിഞ്ഞീടുവാന്‍

പേരാ മരത്തില്‍ വലിഞ്ഞൂ കയറുവാന്‍

പെരുവഴീയൊന്നിലും ചെന്നുകൂടാ
കൂട്ടുകാരൊത്തൊന്നു കൂട്ടുകൂടീ
പൊട്ടിച്ചിരിക്കുവാന്‍ നേരമില്ലാ

കണ്ണുരുട്ടിക്കാട്ടുമമ്മയുണ്ടുണ്ണിക്കു
മീശാ വിറപ്പിക്കുമച്ഛനുണ്ട്
ഒച്ചവെച്ചീടുന്ന ചേച്ചിയുണ്ടുണ്ണിക്ക്
ചൂരല്‍ പഴം തരും ടീച്ചറുണ്ട്

ഉണ്ണിക്കു നക്ഷത്രമെണ്ണുവാന്‍ നേരമി
ല്ലുണ്ണിക്കിനാവിനും നേരമില്ലാ
ഉണ്ണീടെ കയ്യിലേ പാവയോടൊത്തൊന്നു
കൊഞ്ചിപ്പറയുവാന്‍ നേരമില്ലാ

ഉണ്ണി സ്വയമൊരു പാവയായ് മാറീ

ട്ടാടണം പാടണം തുള്ളണം പോല്‍
നേരമില്ലുണ്ണിക്കു നേരമില്ലാ
നേരെയിരിക്കുവാന്‍ നേരമില്ലാ….

[/vc_column_text][/vc_column][vc_column width=”1/2″][vc_column_text]

[/vc_column_text][vc_empty_space height=”50″][vc_empty_space][vc_row_inner][vc_column_inner][vc_column_text css=”.vc_custom_1535537585222{padding-top: 20px !important;}”][/vc_column_text][/vc_column_inner][/vc_row_inner][/vc_column][/vc_row]

2 Comments

bindu jayan September 15, 2018 at 5:48 am

ഇത് വായിക്കുമ്പോളും Kavitha കേൾക്കുമ്പോളും
നഷ്ടബോധം മനസ്സിൽ വല്ലാതെ തിരയിളക്കങ്ങൾ സൃഷ്ടിക്കാറുണ്ട് .
ഒരുപാടു മാതാപിതാക്കൾക്കുള്ള ഒരു മുന്നറിയിപ്പുകൂടിയുള്ള ഈ കവിത ക്കു
ആശംസകൾ

NB’s Creations May 31, 2021 at 3:05 pm

നല്ലോരു കവിതയാണ്……

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content