മലയാളം മിഷൻ പുതുച്ചേരി കല്‍പ്പാക്കം മേഖല ആമ്പല്‍ അധ്യാപക പരിശീലനം
മലയാളം മിഷൻ പുതുച്ചേരി-കല്‍പ്പാക്കം മേഖല ആമ്പല്‍ അധ്യാപക പരിശീലനം 2018 ജൂണ്‍ 30, ജൂലൈ 1 തീയതികളില്‍ നടന്നു. പുതുച്ചേരി മുത്തിയാല്‍പേട്ട് ന്യൂ മോഡേണ്‍ വിദ്യാമന്ദിര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിശീലന പരിപാടിക്ക് മലയാളം മിഷൻ പരിശീലകരായ കെ. കുഞ്ഞികൃഷ്ണൻ, കേശവൻ ആളാത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മലയാളം മിഷൻ പുതുച്ചേരി മേഖലയില്‍നിന്നും 14 അധ്യാപകരും കല്‍പ്പാക്കം മേഖലയില്‍നിന്നും 17 അധ്യാപകരും പരിശീലനത്തില്‍ പങ്കെടുത്തു. പരിശീലന പരിപാടി ഗുണകരവും സര്‍ഗാത്മകവുമായിരുന്നെന്ന് മലയാളം മിഷൻ പുതുച്ചേരി മേഖല കോഡിനേറ്റര്‍ ഡോ. സലില ആലക്കാട്ട് പറഞ്ഞു. മലയാളം മിഷനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാൻ ഈ പരിശീലന പരിപാടി സഹായകരമാകും എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് രണ്ട് ദിവസം നീണ്ടുനിന്ന പരിപാടി സമാപിച്ചത്.