വേനലവധിക്ക് ശേഷം മലയാളം ക്ലാസുകള്‍ പുനരാരംഭിച്ചു

ദമൻ മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന കണിക്കൊന്ന, സൂര്യകാന്തി മലയാളം ക്ലാസുകള്‍ വേനലവധിക്കുശേഷം പുനരാരംഭിച്ചു. 2018 ജൂലൈ 8-ാം തീയതി ദമൻ ഗവണ്‍മെന്റ് സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടാണ് ക്ലാസുകള്‍ തുടങ്ങിയത്. പരിപാടികള്‍ ദമൻ മലയാളി സമാജം പ്രസിഡണ്ട് ശ്രീ രാജു ജേക്കബ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ബാലചന്ദ്രൻ, ഒ. വി. മാത്യു, മലയാളം മിഷൻ കോഡിനേറ്റര്‍ പവിത്രൻ, നിര്‍വാഹക സമിതി അംഗങ്ങള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, സമാജം അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

0 Comments

Leave a Comment

FOLLOW US