കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രചനാ മത്സരം

കേരളത്തില്‍ നിങ്ങളുടെ പ്രദേശത്തുണ്ടായിരുന്ന കാര്‍ഷികരീതി – നടീല്‍ വസ്തുക്കള്‍, കൃഷി ചെയ്യുന്ന രീതി, കാര്‍ഷികബന്ധങ്ങള്‍, കൃഷിയും നാട്ടിലെ ആഘോഷങ്ങളും ഭക്ഷണം… ഇവയെ അടിസ്ഥാനമാക്കിയുള്ള രചനകളാണ് മത്സരത്തിലേക്ക് ക്ഷണിക്കുന്നത്.

കഥ, കവിത, ലേഖനം, ഓര്‍മ്മക്കുറിപ്പുകള്‍, നാടകം… അങ്ങനെ വിവിധ സാഹിത്യ രൂപങ്ങളില്‍ വിഷയത്തെ ആവിഷ്ക്കരിക്കാം. തെരെഞ്ഞെടുക്കുന്നവ പൂക്കാലത്തിലും മറ്റ് മലയാളം മിഷന്‍ സംവിധാനങ്ങളിലും പ്രസിദ്ധീകരിക്കും. മാത്രമല്ല ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് 1000 രൂ, 750രൂ, 500 രൂ വീതം വില വരുന്ന പുസ്തകങ്ങള്‍ സമ്മാനമായി നല്‍കും. ഇത് ഒരു ഓണമത്സരവും ഓണസമ്മാനവുമാണ് കൂട്ടരേ… എല്ലാവരും ഉത്സാഹഭരിതരായി മത്സരത്തില്‍ പങ്കെടുത്താലും.

രചനകൾ malayalammissionkerala01@gmail.com എന്ന ഇമെയിലേക്ക് അയച്ചു തരിക.

രചനകൾ ലഭിക്കേണ്ട അവസാന തീയതി : ആഗസ്ററ് 15

1 Comment

Bindu July 19, 2018 at 5:15 pm

Good

Leave a Comment

FOLLOW US