ഈ വരികള്‍ ഓര്‍ക്കാത്തവരുണ്ടാകില്ല.
ഈ വരികള്‍ കുറിച്ച ബാലാമണി അമ്മയുടെ ജന്മദിനമാണ് ജൂലൈ 19. 1909 ജൂലായ് 19 നാലപ്പാട്ട് തറവാട്ടിൽ ബാലാമണിയമ്മ ജനിച്ചു.ഔപചാരിക വിദ്യാഭ്യാസമൊന്നും ലഭിച്ചിരുന്നില്ല. സാഹിത്യകാരന്‍ ആയിരുന്ന അമ്മാവന്‍ നാലപ്പാട്ട് നാരായണമേനോന്‍ആയിരുന്നു എഴുത്തിന് പ്രചോദനം ആയത്.
സ്നേഹം,വാല്‍സല്യം,ആര്‍ദ്രത ഇവയെല്ലാം നിറഞ്ഞു തുളുമ്പുന്ന വരികളാണ് ബാലാമണിയമ്മയുടെ കവിതകള്‍.. . . മാതൃ ഭാവവും ശൈശവ നിഷ്കളങ്കതയും മനോഹരമായി അവതരിപ്പിക്കുന്ന രചനകള്‍.. മാതൃ വാത്സല്യത്തിന്റെ ചൂട് പകര്‍ന്ന ആ കവിതകള്‍ ഒരു താരാട്ടു പോലെ ഇന്നും മലയാളികള്‍ ചൊല്ലുന്നു. പക്ഷെ അതിനുമപ്പുറം ദേശഭക്തിയും ദാര്‍ശനികതയും തുളുമ്പുന്ന വരികളുംആതൂലികയില്‍വിരിഞ്ഞു.
“തൊട്ടിലാട്ടും ജനനിയെ പെട്ടെന്ന്
തട്ടി നീക്കി രണ്ടോമന കയ്യുകള്‍
കേട്ട് പിന്നില്‍ നിന്നിക്കിളി വാക്കുകള്‍
കാട്ടുകെന്നുടെ കൊച്ചനിയത്തിയെ
മണ്ണ് വരിമതിയാം വരെ കളിച്ചുണ്ണി
യപ്പോള്‍ തിരിചെത്തിയെയുള്ളൂ.”
ഇങ്ങനെ എന്നും വായനക്കാരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന എത്രയോ കവിത ശകലങ്ങള്‍
പരമ്പരാഗതമായ ചുറ്റുവട്ടങ്ങളില്‍ ജീവിച്ച അവര്‍ ഒരിക്കലും അതിന്‍റെ വേലിക്കെട്ടുകള്‍ ഭേദിച്ച് പുറത്തേക്കു വന്നില്ല,പക്ഷെ തന്‍റെ കവിതകളില്‍ വ്യക്തമായ സ്ത്രീത്വം അവര്‍ അവതരിപ്പിച്ചു ജീവിതത്തിന്റെ അഗാധത വെളിവാക്കുന്ന കവിതകള്‍ എഴുതിപക്ഷെ അതൊരിക്കലും വിഗ്രഹ ഭാജനമോ പാരമ്പര്യത്തിന്റെ ചട്ട കൂടുകളെ പൊളിച്ചെഴുത്ത് നടത്തുന്നതോ ആയിരുന്നില്ല.
1930 ല്‍ പുറത്തിറങ്ങിയ കൂപ്പുകൈ ആണ് ബാലാമണിയമ്മയുടെ ആദ്യ കൃതി.അമ്മ,കുടുംബിനി,ധര്‍മമാര്‍ഗത്തില്‍,സ്ത്രീഹൃദയം,പ്രഭാങ്കുരം,ഭാവനയില്‍ , ഊഞ്ഞാലില്‍,കളിക്കൊട്ട,വെളിച്ചത്തില്‍,അവര്‍ പാടുന്നു , പ്രണാമം,ലോകാന്തരങ്ങളില്‍,മുത്തശ്ശി,അമ്പലത്തില്‍(1967), നഗരത്തില്‍,വെയിലാറുമ്പോൾ,അമൃതംഗമയ,നിവേദ്യം,മാതൃഹൃദയം തുടങ്ങിയവയാണ് അവരുടെ പ്രമുഖമായ കൃതികള്‍.
കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്ത് തമ്പുരാനില്‍നിന്നും 1947ല്‍ സാഹിത്യനിപുണബഹുമതി നേടിയിരുന്നു.കേന്ദ്ര സംസ്ഥാന സാഹിത്യ അകാദമി പുരസ്ക്കാരങ്ങള്‍,എഴുത്തച്ഛന്‍ പുരസ്‌കാരം,രാജ്യത്തെ പരമോന്നത സാംസ്‌കാരിക പുരസ്‌കാരമായ സരസ്വതി സമ്മാന്‍ അങ്ങനെ അനവധി ബഹുമതികള്‍ അവരെ തേടിയെത്തി. 1987-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു.
മാതൃഭൂമി’യുടെ മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായര്‍ ആയിരുന്നു അവരുടെ ഭര്‍ത്താവ്.മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി മാധവികുട്ടി ,ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, ഡോ. സുലോചന നാലപ്പാട് എന്നിവരാണ് മക്കള്‍.
2004 സെപ്റ്റംബർ 29-നായിരുന്നു മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി അന്തരിച്ചത്.
“ആടുകെന്നൂഞ്ഞാലേ! മുന്നോട്ടും പിന്നോട്ടു-
മാവര്‍ത്തിച്ചാലും നിന്‍മുഗ്ദ്ധലാസ്യം.
നിന്നില്‍ നിന്നുച്ചലിയ്ക്കാവൂ സദാനന്ദ-
ത്തിന്നൂഷ്മളോച്ച്വാസ നിശ്വാസങ്ങള്‍.
നിന്‍ചുറ്റും നിന്നു തിമിര്‍ക്കാവൂ കാലത്തിന്‍പിഞ്ചോമല്‍പ്പൈതങ്ങള്‍ നാഴികകള്‍.”
(ഊഞ്ഞാലിന്മേല്‍ -ബാലാമണിയമ്മ )
ലേഖകൻ – സജീവൻ വി.എസ്
[/vc_column_text][vc_video link=”https://youtu.be/YXPGUVDeJzE” src=”“https://youtu.be/YXPGUVDeJzE?rel=0“” width=”“720“” height=”“405“” frameborder=”“0“” id=”“ytplayer“”][/vc_column][/vc_row][vc_row][vc_column][vc_column_text][/vc_column_text][/vc_column][/vc_row]