മലയാളം മിഷന്‍ ഒമാന്‍ ചാപ്റ്റര്‍ അധ്യാപക പരിശീലനം 2018 ഏപ്രില്‍ 20,21 തീയതികളില്‍ അല്‍ ഖൂദിലെ മിഡില്‍ ഈസ്റ്റ് കോളേജില്‍ നടന്നു. ഒമാന്‍ ചാപ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രങ്ങളിലെ 48 അധ്യാപകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

മലയാളം മിഷന്‍ ചീഫ് കോഡിനേറ്റര്‍ വില്‍സ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ കമ്മറ്റിയാണ് ഒമാനിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഒമാനിലെ വിവിധ പഠനകേന്ദ്രങ്ങളിലായി ഏകദേശം അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ ഭാഷാ പഠനത്തിൽ പരിശീലനം നേടി.

മലയാളം മിഷന്റ പാഠ്യപദ്ധതിക്കനുസരണമായി വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ അധ്യാപകരെ പ്രാപ്തരാക്കുന്ന പരിശീലന പരിപാടിക്ക് മലയാളം മിഷന്‍ ഭാഷാധ്യാപകന്‍ ശശി. എം. ടി, മലയാളം മിഷന്‍ അധ്യാപക പരിശീലകന്‍ കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

0 Comments

Leave a Comment

FOLLOW US