തിരുവനന്തപുരം സ്വദേശിയായ ഗീതു ശിവകുമാർ ഒരു വെബ് ഡെവലപ്പറാണ്.സ്കൂൾ തലം മുതൽ വെബ് ഡവലപ്മെമെന്റ് മത്സരങ്ങളിലടക്കം പങ്കെടുത്തിരുന്ന ഈ പെൺകുട്ടി ഡിഗ്രി പഠനം കഴിഞ്ഞതോടെ സ്വന്തമായി ഒരു കമ്പനി തുടങ്ങുകയും അതിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആവുകയും ചെയ്തു.താൻ കടന്നു വന്ന വഴികളെ കുറിച്ചും ഏറ്റെടുത്ത വെല്ലുവിളികളെ കുറിച്ചുമാണ് ഗീതു പൂക്കാലത്തോട് സംസാരിക്കുന്നത്.
കേരളത്തിന്റെ സ്വന്തം കൊച്ചി മെട്രോയുടെ അഭിമാനമായ രണ്ട് വനിതാ സാരഥികളാണ് അടുത്തതായി പൂക്കാലത്തിൽ സംസാരിക്കുന്നത്.പെരുമ്പാവൂർ സ്വദേശിനി വന്ദനയും കൊല്ലം സ്വദേശിനി ഗോപികയും.. ഇവരോടൊപ്പം അഞ്ച് വനിതാ സാരഥികൾ കൂടിയുണ്ട് കൊച്ചി മെട്രോയിൽ. തീവണ്ടി ഓടിക്കുന്നവരെ ലോക്കോ പൈലറ്റെന്ന് വിളിക്കുമ്പോൾ മെട്രോ ഓടിക്കുന്നവരെ ട്രെയിൻ ഓപ്പറേറ്റർ എന്നാണ് പറയുന്നത്.
തിരുവനന്തപുരം പുതിയ തുറ സ്വദേശിനി ജിമ റോസിനെ എങ്ങനെയാണ് പരിചയപ്പെടുത്തേണ്ടത്? ഭാവിയിലെ ലോക വനിതാ നേതാക്കളെ വാർത്തെടുക്കാനുള്ള ‘ദ് വിമെൻ ഡെലിവർ യംഗ് ലീഡേഴ്സ് പ്രോഗ്രാം ‘ എന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പതിമൂന്നു പേരിലെ ഏക മലയാളി.കാനഡ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഐക്യരാഷ്ടസഭയുടെ സഹകരണത്തോടെയാണ് രണ്ടു വർഷത്തെ പരിശീലനം. പുതിയ തുറയിലെ മത്സ്യത്തൊഴിലാളികളായ ജയിംസിന്റെയും മേരി പുഷ്പത്തിന്റേയും മകളാണ് ജിമ റോസ്. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് മാസ്സ്കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ രണ്ടാം റാങ്കോടെയാണ് ജിമ ബിരുദം പൂർത്തിയാക്കിയത്. തീരദേശത്തെ വനിതകളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ജിമക്ക് പരിശീലനം ലഭിക്കുന്നത്. അടുത്തിടെ കാനഡ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനവേളയിൽ ജിമ റോസ് അതിഥിയായി പങ്കെടുത്തിരുന്നു.[/vc_column_text][/vc_column][/vc_row]