പരീക്ഷാ പേടിയില്ല, ചോദ്യപേപ്പറില്ല, നമ്പറിട്ട് അകത്തിയിരുത്തലില്ല, കണ്ണുരുട്ടി പേടിപ്പിക്കുന്ന ടീച്ചർമാരില്ല, പകരം ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച പരീക്ഷാകേന്ദ്രം. മലയാളം മിഷന്റെ ബംഗളൂരു ചാപ്റ്ററിന്റെ വിജയകരമായ ഒരു ചുവട് വയ്പായിരുന്നു അവർ നടത്തിയ പഠനോത്സവം. കളിയും ചിരിയുമായി പഠനം ആസ്വാദ്യകരമാക്കുന്നതിനൊപ്പം പരീക്ഷയും കൂടി ഉത്സവമാക്കി മാറ്റുന്ന പുതു പരീക്ഷണമായിരുന്നു അത്.മാനസിക സമ്മർദ്ദവും ഉൾപ്പേടിയുമില്ലാതെ പരീക്ഷ ഒരു പഠന പ്രവർത്തനമായാൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വക്കുമെന്ന് പൊതുസമൂഹത്തെ കൂടി ബോധ്യപ്പെടുത്തിയ ഒരു ഇപെടലായി അത്. മലയാളം മിഷന്റെ പ്രതിനിധിയായി പഠനോത്സവത്തിന് ബാംഗ്ലൂർ ചാപ്റ്റർ പ്രതിനിധികളോടൊപ്പം നേതൃത്വം നല്കിയ ശശി മാഷ്  പഠനോത്സവത്തിന്റെ വിശേഷങ്ങൾ പൂക്കാലം കൂട്ടുകാരുമായി പങ്ക് വയ്ക്കുന്നു. ആലോചിച്ചു നോക്കു, പരീക്ഷാപ്പേടിയില്ലാത്ത പഠനോത്സവങ്ങൾ നമുക്കെല്ലാവർക്കും വേണ്ടേ?

0 Comments

Leave a Comment

FOLLOW US