മലയാളംമിഷൻ കണിക്കൊന്ന വിദ്യാർത്ഥികളുടെ നാടകം “അളകാപുരി” അരങ്ങേറി

വിത്തൽവാഡി മലയാളി സമാജത്തിന്ടെ ഓണാഘോഷത്തോടനുബന്ധിച്ചു കെ വി എസ് നെല്ലുവായ് രചനയും സവിധാനവും നിര്‍വഹിച്ച മലയാളം മിഷന്റെ കണിക്കൊന്ന പഠനക്ലാസ്സിലെ പതിനേഴ്‌ കുട്ടികള്‍ വേഷമിട്ട നാടകം നവംബർ 12 ന് വിത്തൽവാഡി മഹിളാ ആധാർ കേന്ദ്ര ഹാളിൽ ഞായറാഴ്ച അരങ്ങേറി.

നേട്ടങ്ങളില്‍ മതിമറക്കുകയും അഹങ്കരിക്കുകയും നന്മയെ നിരാകരിക്കുകയും ചെയ്യുമ്പോള്‍ വന്നുഭവിക്കുന്ന അനിവാര്യമായ ദുരന്തങ്ങളിലേക്ക്‌ വെളിച്ചം വീശിക്കൊണ്ട് നന്മയുടെ സന്ദേശം പ്രദാനംചെയ്ത ഈ ലഘുനാടകം കാണികള്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു.10 വയസ്സിനും 28 വയസ്സിനും ഇടയിലുള്ള 17 വിദ്യാർത്ഥികളാണ് ഈ നാടകത്തില്‍ വേഷമിട്ടത്. അവരെല്ലാംതന്നെ ആദ്യമായാണ്‌ ഒരു നാടകത്തില്‍ അഭിനയിച്ചത് എന്ന പ്രത്യേകതയും ഉണ്ട്. ദീപു വിജയകുമാർ, ജെറി വർഗീസ്, സൂരജ് നായർ, റോണി രാജൻ, ജ്യോതിലക്ഷ്മി ബാബു, ബിന്നി ബേബി, വിജിൻ, രാജേഷ് നായർ, പ്രിയലക്ഷ്മി ബാബു, ആനന്ദ്, അൻസു, ദൃശ്യ, അക്ഷയ്, നീരജ്, നിവേദ്യ – ബിജു, അജിത് സുരേഷ് എന്നിവരാണ്‌ നാടകത്തില്‍ വേഷമിട്ടത്.

ഇടയ്ക്കയും ചെണ്ടയും ചേര്‍ത്ത് ലളിതകലാലയം നമ്പീശന്‍ ഒരുക്കിയ പശ്ചാത്തലസംഗീതം നാടകത്തിന്ടെ ശ്രദ്ധേയമായ ഘടകമായിരുന്നു. ഗാനരചന നിര്‍വഹിച്ചത് നാണപ്പൻ മഞ്ഞപ്രയാണ്‌. രാധാകൃഷ്ണൻ (വി എം. എസ്) തത്സമയം നാടകസന്ദര്‍ഭത്തില്‍ ഹൃദ്യമായി ആലാപനം ചെയ്തു. സമാജം അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി .

2 Comments

ജോണ്‍സണ്‍ പള്ളം March 7, 2018 at 2:09 pm

എല്ലാ കൊച്ചു കുട്ടുകര്‍ക്കും മലയാളം മിഷന്‍ ഗോവയുടെ അഭിനന്ദനങ്ങള്‍

ജോണ്‍സണ്‍ പള്ളം March 7, 2018 at 2:10 pm

എല്ലാ കൊച്ചു കുട്ടുകര്‍ക്കും

Leave a Comment

FOLLOW US