വളരെ വ്യത്യസ്തനാണ് കുഞ്ഞുണ്ണിമാഷ്. എല്ലാ വായനക്കാർക്കും കുട്ടികൾക്കും മുതിർന്നവർക്കും വായിക്കാൻ പറ്റുന്ന കഥകളും കവിതകളുമാണ് കുഞ്ഞുണ്ണി മാഷിന്റേത്. ഏറ്റവും ലളിതമായും സരസമായും വിസ്മയകരമായും ആണ് കുഞ്ഞുണ്ണിമാഷ് എഴുതുന്നത്. ഓരോ വായനക്കാരനും ചിന്തിക്കാൻ ഏറെയുണ്ടാകും ആ എഴുത്തുകളിൽ. കുഞ്ഞുണ്ണി മാഷിന്റെ ഈ വരികൾ നോക്കൂ…

“ജനിക്കും നിമിഷം തൊട്ടെൻ മകൻ ഇംഗ്ലീഷ് പഠിക്കണം
അതിനാൽ ഭാര്യതൻ പേറ് അങ്ങ് ഇന്ഗ്ലണ്ടിൽ തന്നെയാക്കി ഞാൻ”

പൊക്കമില്ലായ്മയെ കുറിച്ച് കുഞ്ഞുണ്ണിമാഷ് എഴുതിയത് ഇങ്ങനെ ,

“പൊക്കമില്ലായ്മയാണ് എന്റെ പൊക്കം”

ലളിതമാണെങ്കിലും വലിയ ഒരു ചിന്ത ഓരോ വരികൾക്കിടയിലും ഉണ്ടാവും.
ഈ കവിതകളെ, കഥകളെ പരിചയപ്പെടുത്തുന്നു മലയാളത്തിന്റെ പ്രിയ കവിയും പാട്ടെഴുത്തുകാരനും ആയ റഫീഖ് അഹമ്മദ്

0 Comments

Leave a Comment

FOLLOW US