അരുവിപ്പുറം പ്രതിഷ്ഠ

അധഃസ്ഥിത ജനവിഭാഗത്തിനു ക്ഷേത്രപ്രവേശനം അനുവദനീയമല്ലാതിരുന്ന കാലത്ത് അവർക്കും പൂജിക്കാനും പ്രാർത്ഥിക്കാനും ഒരു ക്ഷേത്രം വേണമെന്ന ആവശ്യത്തിനു ശ്രീനാരായണഗുരു 1888 -ൽ നടതിയ പ്രതിഷ്ഠയാണ് അരുവിപ്പുറം പ്രതിഷ്ഠ. ഈ പ്രതിഷ്ഠയ്ക്കായുള്ള ശിവലിംഗം നെയ്യാറിലെ ആഴമേറിയ കയമായ ശങ്കരൻ കുഴിയിൽ നിന്നുമാണു കിട്ടിയത്. ഗുരു നടത്തിയ പ്രതിഷ്ഠയെ ചോദ്യം ചെയ്യാനെത്തിയ സവർണമേധാവികളോട് ഗുരു നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നു മറുപടി നൽകുകയണ് ചെയ്തത്. അധഃകൃത ജനവിഭാഗതിന്റെ ഉന്നമനത്തിനു നാന്ദികുറിച്ച മുഖ്യസംഭവങ്ങളിൽ ഒന്നായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ.
സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്.  ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.  .
 
” ജാതിഭേദം മതദ്വേഷം – ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന – മാതൃകാസ്ഥാനമാണിത് “
അരുവിപ്പുറം പ്രതിഷ്ഠയുടെ നൂറ്റി  മുപ്പതാം വാർഷികമാണ്  ഈ വർഷം.ഇതെക്കുറിച്ച് പൂക്കാലത്തിനോട് സംസാരിക്കുന്നത് തിരുവനന്തപുരത്തെ സെൻറർ ഫോർ ഡവലപ്മെമെന്റ് സ്റ്റഡീസിലെ അദ്ധ്യാപകനും സാമൂഹ്യ നിരീക്ഷകനുമായ ജയശീലൻ രാജ്.

0 Comments

Leave a Comment

FOLLOW US