പ്രിയ പൂക്കാലം കൂട്ടുകാരേ,

മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം ആയിരുന്നല്ലോ. ഈ ലക്കം പൂക്കാലത്തിലും വനിതാ ദിനം പ്രമാണിച്ച് പ്രത്യേക ഫീച്ചർ ഒരുക്കിയിട്ടുണ്ട്. വ്യത്യസ്ത മേഖലകളിൽ കഴിവും പ്രാഗല്ഭ്യവും തെളിയിച്ച ചില വനിതകളെ ഈ ഫീച്ചറിൽ പരിചയപ്പെടുത്തുന്നു. കൂടാതെ ഈലക്കത്തിലെ പ്രധാന പംക്തികളെല്ലാം അവതരിപ്പിക്കുന്നത് സ്ത്രീകളാണ് എന്നൊരു സവിശേഷതയുമുണ്ട്.

1975 ലാണ് വനിതാ ദിനം ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. എന്തിനാണ് വനിതകൾക്ക് മാത്രമായി ഒരു ദിനം എന്ന് കൂട്ടുകാർ ആലോചിച്ചിട്ടുണ്ടോ? തൊഴിൽ രംഗത്ത് നിലനിന്നിരുന്ന ആൺ-പെൺ വിവേചനങ്ങൾക്കെതിരേയും വോട്ടവകാശത്തിനും വേണ്ടി സമരം ചെയ്ത സ്ത്രീകളാണ് ഇത്തരമൊരു ദിനാചരണത്തിനായി ഐക്യരാഷ്ട്ര സഭയെ പ്രേരിപ്പിച്ചത്.നമുക്കോരോരുത്തർക്കും ആത്മപരിശോധനക്കുള്ള സമയം കൂടിയാണിത്.

നമ്മുടെ അമ്മയോട് സഹോദരിമാരോട്, കൂട്ടുകാരികളോട്, അദ്ധ്യാപികമാരോട്…ഒക്കെ നമ്മളെങ്ങനെയാണ് പെരുമാറുന്നത്? അവരർഹിക്കുന്ന ബഹുമാനവും സ്നേഹവും നമ്മൾ അവർക്ക് നല്കുന്നുണ്ടോ? സ്ത്രീകളായതുകൊണ്ട്, പെൺകുട്ടികളായതുകൊണ്ട് നമ്മളവരെ അപമാനിക്കാറുണ്ടോ? സ്ത്രീകളെന്ന നിലയിലുള്ള പരിഗണന കൊടുക്കാറുണ്ടോ?’ കൂട്ടുകാർ ആലോചിക്കൂ. നാളത്തെ ലോകം നിങ്ങളുടേതാണ്. ചിരിക്കാനും കളിക്കാനും പഠിക്കാനും ജോലി ചെയ്യാനും കൂട്ടുകൂടാനും ഉള്ള അവകാശങ്ങൾ എല്ലാവർക്കും ഒരുപോലെയാണെന്ന് തിരിച്ചറിവും ബോധവും ഉള്ളവരുടെ നാളെയാകണം നിങ്ങൾ നിർമ്മിക്കേണ്ടത്.

എല്ലാ കൂട്ടുകാർക്കും ആശംസകൾ…

എഡിറ്റർ 
വിധു വിൻസന്റ്

1 Comment

Bindu jayan April 11, 2018 at 5:45 am

വിധു ഈ ലക്കം നന്നായിട്ടുണ്ട് .
കുട്ടികളെക്കൊണ്ട് ക്ലാസ്സിൽ വായിപ്പിക്കാനും വിഭവങ്ങൾ ഉണ്ട് .

കണിക്കൊന്ന ലെവലിൽ ഉള്ളവർക്ക് ഇച്ചിരി ചെറിയ കഥകൾ
കുട്ടികഥ . അവർ വായിക്കാൻ തപ്പി തപ്പി തുടങ്ങുന്നുള്ളു .
അവർക്കു വേണ്ടി.

അഭിനന്ദനങ്ങൾ

Leave a Comment

FOLLOW US