മനുഷ്യർ പരസ്പരം കത്തുകൾ അയക്കുന്ന ഒരു കാലമുണ്ടായിരുന്നു. വീടും നാടും ഒക്കെ വിട്ടു ദൂരെ താമസിക്കുന്നവർ തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരുന്നതു കത്തുകളിലൂടെയാണ്. മൊബൈൽ ഫോണിന്റെ കാലത്ത് മെസ്സേജും വാട്ട്സാപ്പും വന്നതോടെ ആരും കത്തുകൾ എഴുതുന്ന കാര്യം ഓർക്കാറേയില്ല. പണ്ട് എഴുതിയിരുന്ന കത്തുകൾ പ്രത്യേകിച്ചും അവർ പ്രശസ്തരാണെങ്കിൽ പ്രസിദ്ധീകരിച്ച് വരാറുണ്ട്. അഷിത എന്ന എഴുത്തുകാരി തന്റെ പ്രിയപ്പെട്ടവർക്ക് എഴുതിയ കത്തുകളാണ് ഇക്കുറി വായനയിൽ അവതരിപ്പിക്കുന്നത്. എഴുത്തുകാരിയും സംവിധായികയുമായ ശ്രീബാല കെ മേനോൻ ആണ് പൂക്കാലത്തിന് വേണ്ടി ഈ പുസ്തകം തെരഞ്ഞെടുത്തത്.

1 Comment

Hridhya January 21, 2018 at 6:01 pm

അഷിത എന്ന എഴുത്തുകാരി തന്റെ പ്രിയപ്പെട്ടവർക്ക് എഴുതിയ കത്തുകളാണ് ഇക്കുറി വായനയിൽ അവതരിപ്പിക്കുന്നത്.
പൂക്കാലം ഞാൻ വായിക്കുന്നു
ഇഷ്ടം

Leave a Comment

FOLLOW US