റിപ്പബ്ലിക് ഡേയെക്കുറിച്ച് കൂടുതൽ അറിയാം

ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസമാണ് റിപ്പബ്ലിക് ഡേ ആയി നാം ആഘോഷിക്കുന്നത്. ജനങ്ങൾ തെരെഞ്ഞെടുത്ത സർക്കാർ ഒരു നിയമ സംഹിതയെ അടിസ്ഥാനമാക്കി ഭരണം നടത്തുന്നതിനെയാണ് റിപ്പബ്ലിക്എന്ന് പറയുന്നത്.

സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടു രാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യ മഹാരാജ്യം. പാകിസ്ഥാനും ഇന്ത്യയും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടി പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങൾ രാജ്യത്തുണ്ടായി. പുതിയ രാഷ്ട്രീയ ആദർശങ്ങളും ഭരണ സിദ്ധാന്തങ്ങളും അനുസരിച്ച് ഐക്യ ഭാരതത്തിനു അനുയോജ്യമായി ഭരണ ഘടന രൂപപ്പെടുത്തേണ്ടത് ആവശ്യമായി തീർന്നു. അങ്ങനെ ഡോ.ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചു. അംബേദ്കറെ ഭരണ ഘടനാ ശില്പിയായാണ് രാജ്യം ഇന്ന് ആദരിക്കുന്നത്.

1947 ആഗസ്റ്റ് 29 നു ഭരണഘടനാ നിർമ്മാണത്തിനുള്ള കരട് കമ്മിറ്റി തെരെഞ്ഞത്തെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യ രൂപം തയ്യാറായത്. ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നും. ഇന്ത്യയെ ഒരു പരമാധികാര ജനകീയ റിപ്പബ്ലിക്കായി തീർക്കാനുള്ള ജനതയുടെ ദൃഡമായ തീരുമാനം ഭരണഘടനയുടെ ആമുഖത്തിൽ കൃത്യമായി പറഞ്ഞിരുന്നു. 1947 മുതൽ 1950 വരെ ജോർജ്ജ് ആറാമൻ രാജാവാണ് ഇന്ത്യയുടെ തലപ്പത്ത് ഉണ്ടായിരുന്നത്. ഇക്കാലത്ത് സി. രാജഗോപാലാചാരി ആയിരുന്നു ഗവർണർ ജനറൽ. ഇന്ത്യ റിപ്പബ്ലിക് ആയതോടെ രാജാവിന്റെ കീഴിലുള്ള ഗവർണർ ജനറൽ സ്ഥാനം ഇല്ലാതാവുകയും സി.രാജഗോപാലാചാരി ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് എന്ന നിലയിൽ ഇന്ത്യയുടെ പരമാധികാരത്തെ കത്ത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാ ഇന്ത്യക്കാർക്കുമുണ്ട്.

0 Comments

Leave a Comment

FOLLOW US