പ്രവാസിയിലേക്ക് (പ്രയാണം)

കവിത – പൂജാപ്രിജി, ഏഴാം ക്ലാസ്, സെന്റ് ജൂഡ് ഹയർ സെക്കണ്ടറി സ്‌കൂൾ മുഖത്തല, കൊല്ലം

കടൽ കടന്ന്,
തീക്കാറ്റ് പാറുന്ന,
ദാഹിക്കുന്ന
മണൽ ഭൂമികളിലെ
മനസ്സുകളിലേക്ക് യാത്ര.

യാത്ര കരയിപ്പിക്കുന്നു.
കരൾ കത്തിക്കുന്നു.
മണലിലെ മനസ്സുകളുടെ,
ജീവിതത്തിന്റെ,
കണ്ണുനീരറിയുമ്പോൾ.

മനസ്സുകളുടെ,
കവിൾത്തടങ്ങളിലെ,
വറ്റിയ കണ്ണീർപ്പുഴയിൽ
ആഴത്തിൽ തൊട്ടപ്പോൾ,
മനസ്സറിഞ്ഞു യാത്ര.

അരിച്ചെടുത്ത ഓർമ്മകൾ,
മക്കൾ,
കണ്ണീരിൽ മുങ്ങി,
മനസ്സപുഴയിൽ നീന്തുമ്പോൾ.

പോകണം മണൽ മനസ്സിന്,
ഈ മണൽ ഭൂമി,
നീന്തിക്കടന്ന്,
പുതുസ്വപ്നങ്ങൾതൻ,
പച്ചപ്പ് കാണാൻ
യാത്രയറിയുന്നു.

ആ മനസ്സ് പേറുന്ന ഉടലിനെ,
മണൽ ചൂടിൽ നീറിയ സ്വപ്നങ്ങളെ,
കണ്ണീരായ സന്തോഷങ്ങളെ,
പച്ചപ്പ് തേടിയുള്ള അന്വേഷണങ്ങളെ,
ദാഹനീർ തേടിയുള്ള പോർവിളിയെ.

1 Comment

Anilkumar April 7, 2018 at 6:55 pm

വളരെ നല്ല കവിത.പ്രവാസജീവിതത്തിന്റെ നേര്‍ക്കാഴ്ച വരികളിലൂടെ വരച്ചുകാട്ടുന്ന ഒരു മാന്ത്രികത.മോള്‍ക്ക് അഭിനന്ദനങ്ങള്‍

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content