നമ്മളെല്ലാവരും എല്ലാ ക്രിസ്തുമസിനും കേക്ക് മുറിക്കാറുണ്ട്. ഉണ്ണിയേശു ജനിച്ച സമയത്ത് കേക്കുണ്ടായിരുന്നോ?

പണ്ടൊക്കെ തണുത്ത ക്രിസ്തുമസ് രാത്രികളിൽ പ്രത്യേകം തയ്യാറാക്കിയ കഞ്ഞിയാണ് ഉണ്ടായിരുന്നതെന്ന് പഴമക്കാര്‍ പറയാറുണ്ട്. പതുക്കെ അതിൽ നിന്നും വ്യതാസം വന്നു. പഴങ്ങൾ കൊണ്ടുണ്ടാക്കിയ കേക്കുകൾ പ്രചാരത്തിലായി. വർഷങ്ങൾ കഴിയുന്തോറും അതിന്റെ രുചിയും ഭംഗിയും കൂടിക്കൂടി വന്നു.  തുടക്കത്തിൽ എല്ലാവരുമൊന്നും കേക്ക് കഴിച്ചിരുന്നില്ല ധനികരുടെ വീടുകളിൽ ഓവനുള്ളതിനാൽ അവർ മാത്രമാണ് കേക്കുണ്ടാക്കുകയുo കഴിക്കുകയും ചെയ്തിരുന്നത്. ഇതുപ്പോലെ  ക്രിസ്തുമസ് ആഘോഷമോ കേക്കോ  ഇല്ലാത്തവർ ഇപ്പോഴും ഉണ്ട് .

നിങ്ങൾ എപ്പഴാ ആദ്യമായ് കേക്കു കഴിച്ചത് ? ഇന്ത്യക്കാർ കേക്കു കഴിച്ചത് എപ്പഴാന്നറിയോ? അവിടെയാണ് മലയാളികളുടെ പെരുമ. 1880 ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഏലത്തോട്ടം നടത്തിയിരുന്ന ഫ്രാൻസിസ് ബ്രൗൺ പ്രഭു തന്റെ ക്രിസ്തുമസ് ആഘോഷങ്ങൾ ഗംഭീരമാക്കാൻ തീരുമാനിച്ചു. പക്ഷെ കേരളത്തിൽ ആ സമയത്തു കേക്ക് ഇല്ല. ബ്രൗൺ പ്രഭുവിന് കേക്കില്ലാതെ ക്രിസ്തുമസ് ആഘോഷിക്കാൻ മനസു വന്നില്ല. അദ്ദേഹം അതിനായി പല വഴികൾ നോക്കി.

അങ്ങനെയിരിക്കെയാണ് ബർമ്മയിൽപ്പോയി ബിസ്ക്കറ്റ് നിർമ്മാണം പഠിച്ചു വന്ന മാമ്പിള്ളി ബാപ്പു തലശ്ശേരിയിൽ തന്നെ മാമ്പിളി റോയൽ  ബേക്കേഴ്സ് എന്ന കട തുടങ്ങിയെന്ന് അറിഞ്ഞത്. പ്രഭു നേരെ മാമ്പിളി ബേക്കറിയിലെത്തി ഒരു പേപ്പർ കൊടുത്തുകൊണ്ട് ഇതിൽ പറഞ്ഞ വിധം കേക്കുണ്ടാക്കി തരാൻ ആവശ്യപ്പെട്ടു. ബിസ്ക്കറ്റും ബ്രഡും മാത്രം ഉണ്ടാക്കാനറിയാമായിരുന്ന ബാപ്പൂ ആ വെല്ലുവിളി ഏറ്റെടുത്തു. അങ്ങനെ 1883 ഡിസംമ്പർ 23 ന് ഇന്ത്യയിലാദ്യമായ് ക്രിസ്തുമസ് കേക്ക് ഉണ്ടാക്കി. അത് കഴിച്ച പ്രഭു താൻ കഴിച്ചതിൽ ഏറ്റവും നല്ല കേക്കായിരുന്നു അതെന്ന് പറഞ്ഞു. അങ്ങനെയാണ് തലശ്ശേരി സർക്കസിനും ബിരിയാണിക്കുമൊപ്പം കേക്കിനുകൂടി പെരുമയുള്ള സ്ഥലമായി മാറിയത്.

തയ്യാറാക്കിയത്: ഉബിത

0 Comments

Leave a Comment

FOLLOW US