എന്റെ കേരളം
സമുദ്രതീരത്തിന്നരികത്തൊരു
പച്ചപ്പുതപ്പിൽ പൊതിഞ്ഞൊരു
മലഞ്ചെരിവിൽ ഒരു നാടുണ്ട്
കേരളമെന്നൊരു നാടുണ്ട്
കാട്ടാറുകളുടെ കളകള സംഗീതം
ഇളംതെന്നലിലാടുന്ന
ഇലകളുടെ ഈണം
കിളികൾതൻ കളകൂജനം കേട്ടുണരും
ശബ്ദമുഖരിതമായ വനങ്ങളും
ചാഞ്ചാടിയാടുന്ന വയലേലകളിൽ
നെൽച്ചെടിമണികൾ കൊത്തിപ്പെറുക്കും
വെള്ളക്കൊക്കുകളെ കാണുവാൻ
എന്തുരസമെന്തൊരാനന്ദം
കാർത്തിക് നമ്പൂതിരിപ്പാട്