ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ചർച്ചയാകുകയും ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത രോഗമാണ് എയ്ഡ്സ്. ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്നും വെല്ലുവിളി ഉയർത്തുന്ന ഒരു രോഗമാണിത്. എല്ലാ വർഷവും ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയ്ഡ്സിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും വ്യാപിപ്പിക്കാനും ഉദ്ദേശിച്ചാണ് ഐക്യരാഷ്ട്രസഭ ഈ ദിനം അതിനായി തെരഞ്ഞെടുത്തത്. AIDS – ‘അക്വയേർഡ് ഇമ്മ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം’ എന്നാണ് എയ്ഡ്സിന്റെ പൂർണ്ണനാമം. ഈ രോഗത്തിന് കാരണമാകുന്ന വൈറസിനെ ‘ഹ്യൂമൺ ഇമ്മ്യൂണോ ഡെഫിഷ്യൻസി’ വൈറസ് അഥവാ എച്ച്. ഐ. വി എന്നും വിളിക്കുന്നു. നമ്മുടെ രോഗപ്രതിരോധ ശേഷിയെ അപ്പാടെ നശിപ്പിച്ച് വിവിധ രോഗങ്ങൾക്ക് അടിമയാക്കി ക്രമേണ മരണത്തിലേക്ക് തള്ളിവിടുന്നു ഈ വൈറസ്.
1984-ൽ ഫ്രാൻസിൽ മൊണ്ടെയ്നറുടെയും അമേരിക്കയിൽ ഗലോയുടെയും ഗവേഷണഫലമായി രോഗികളിൽ ഒരുതരം വൈറസിനെ കണ്ടെത്തി. 100 നാനോമീറ്റർ മാത്രം വലിപ്പമുള്ള ഇവയാണ് HIV വൈറസ് എന്നറിയപ്പെട്ടത്. ഇവയെ കാണണമെങ്കിൽ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ആവശ്യമാണ്. അതായത് ഒരു സൂചിക്കുത്ത് സ്ഥലത്ത് ലക്ഷകണക്കിന് എച്ച് ഐ വി കൾ.
നമ്മുടെ രോഗപ്രതിരോധ ശേഷിയെ അപ്പാടെ നശിപ്പിച്ച് വിവിധ രോഗങ്ങൾക്ക് അടിമയാക്കി ക്രമേണ മരണത്തിലേക്ക് തള്ളിവിടുന്നു ഈ വൈറസ്. 1981 -ൽ അമേരിക്കൻ യുവാക്കളിലാണ് ഈ രോഗം ആദ്യം വൈദ്യശാസ്ത്രത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. അനാരോഗ്യകരമായ ലൈംഗികവേഴ്ചകൾ, കുത്തിവെയ്പ് സൂചികൾ ശരിയായി ശുചീകരിക്കാതെ വീണ്ടുമുപയോഗിക്കുക, വൈറസ് ഉള്ള രക്തം മറ്റൊരാളിലേയ്ക്ക് എത്തുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയാണ് ഈ രോഗം പടരുന്നത്. ഏഷ്യാ ഭൂഖണ്ഡത്തിൽ മാത്രം 17 ലക്ഷം രോഗാണുബാധിതർ ഉണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ എയ്ഡ്സ് ബാധിതർ ഉണ്ടായിരുന്ന ദക്ഷിണആഫ്രിക്കയിലെ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും രോഗവ്യാപനവും മരണങ്ങളും കുറഞ്ഞിട്ടുണ്ടെന്നാണ് 2010-ൽ ജനീവയിൽ പ്രസിദ്ധീകരിച്ച ലോക എയ്ഡ്സ് റിപ്പോർട്ടിൽ പറയുന്നത്.[/vc_column_text][/vc_column][/vc_row]