[vc_row][vc_column][vc_column_text]ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു രചിച്ച പ്രശസ്തമായ പുസ്തകമാണ് ‘വിശ്വചരിത്രാവലോകം’. സ്വാതന്ത്ര്യ സമരകാലത്തിനിടയ്ക്ക് പലപ്പോഴും ജയില്‍വാസത്തിലായിരുന്നു നെഹ്രു. ജയിലിൽ നിന്ന് തന്റെ മകൾ ഇന്ദിര പ്രിയദർശിനിക്ക് അയച്ച കത്തുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മകളോടുള്ള കുശലാന്വേഷണങ്ങൾ മാത്രമായിരുന്നില്ല ഈ കത്തുകളുടെ ഉള്ളടക്കം. മാനവരാശിയുടെ വികാസ പരിണാമങ്ങള്‍, പുരാതന നാഗരികതയുടെ ശേഷിപ്പുകള്‍, ചരിത്രത്തിന്റെ ഗതിവിഗതികള്‍, ലോകത്തിന്റെ ചരിത്രം തന്നെ ചുരുക്കിപ്പറയുകയായിരുന്നു ഈ കത്തുകളിലൂടെ നെഹ്രു. പൂക്കാലം വായനയില്‍ വിശ്വചരിത്രാവലോകത്തെ പരിചയപ്പെടുത്തുന്നു എം. സ്വരാജ് എം.എല്‍.എ.[/vc_column_text][vc_video link=”https://www.youtube.com/watch?v=EEAStFZxxL0″][/vc_column][/vc_row]

3 Comments

Bindu Navi Mumbai November 15, 2017 at 4:25 pm

ഓരോരോ സ്വപ്‌നങ്ങൾ പൂവണിയുന്നു.
വായന ഒരു പക്തി ആയി പ്രതീക്ഷിക്കട്ടെ !
ഞങ്ങളുടെ കാവ്യരസ എന്നൊരു ഗ്രൂപ്പിൽ ഇതുതുടരുന്നു.

ആശംസകൾ

Smitha chennai November 18, 2017 at 6:25 pm

ഏറെക്കാലത്തിന് ശേഷം കെട്ടിലും മട്ടിലും ഏറെ പുതുമയുള്ള ‘പൂക്കാലം’ നമുക്ക് മുന്നിൽ എത്തിയിരിക്കുന്നു. ഉള്ളടക്കത്തിലും സമ്പന്നമാണിത്. വരും മാസങ്ങളിലും വ്യത്യസ്തതകൾ പ്രതീക്ഷിക്കുന്നു… നമ്മുടെ പ0ന കേന്ദ്രങ്ങളിലെ പഠിതാക്കളുടേയും അദ്ധ്യാപകരുടേയും പംക്തികൾ ഉൾപ്പെടുത്തുമല്ലോ.. പൂക്കാലം വർണ്ണാഭവും സുഗന്ധപൂരിതവുമാക്കുന്നതിന് പ്രയത്നിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ..

Hridhya November 21, 2017 at 8:23 am

എന്റെ ഇഷ്ടപെട്ട പുസ്തകം ആണിത് .ലൈബ്രറി കിട്ടിയതിൽ മലയാളം മിഷനോട് ഒരുപാട് നന്നിയുണ്ട്

ഹൃദ്യ – കൈരളി കൾച്ചറൽ ആൻഡ് എജുക്കേഷൻ അസ്സോസിയഷൻ
സൂര്യകാന്തി

Leave a Comment

Social media & sharing icons powered by UltimatelySocial
Share in WhatsApp
Skip to content