
അക്കാലത്ത് കേരളകവിത രണ്ടു ദിശകളിലാണു സഞ്ചരിച്ചിരുന്നത് . തമിഴ്ഭാഷയുടെ ആധിക്യമുള്ള പാട്ടുകള്‍ ഒരുവഴിയും സംസ്‌കൃതത്തിന്റെ സ്വാധീനമുള്ള മണിപ്രവാളം മറ്റൊരു വഴിയും . സംസ്‌കൃതവിദ്യാഭ്യാസം നേടിയ ഉന്നതകുലജാതര്‍ക്ക് മാത്രമാണ് മണിപ്രവാളകവിതകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നത്. അവര്‍ തമിഴ് പാട്ടുകളെ അംഗീകരിച്ചിരുന്നില്ല. ഇത്തരത്തില്‍ ഇരുദിശകളില്‍ പൊയ്‌ക്കൊണ്ടിരുന്ന കവിതാരീതിയില്‍നിന്ന് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു ഭാഷാപദ്ധതി തന്റേതായ നിലയില്‍ രൂപപ്പെടുത്താന്‍ എഴുത്തച്ഛനു കഴിഞ്ഞു.
തമിഴ് മൊഴികളുടെ മാധുര്യവും സംസ്‌കൃതപദങ്ങളുടെ സൌന്ദര്യവും ഇഴചേര്‍ത്ത് സ്വന്തമായ ഒരു സാഹിത്യഭാഷ എഴുത്തച്ഛന്‍ വളര്‍ത്തിയെടുത്തു. മലയാളികളുടെ നാടന്‍പാട്ടുകളുടെ ഈണങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട് തനതായ ഭാഷാവൃത്തങ്ങളുണ്ടാക്കി. അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു നവ്യാനുഭൂതി കാവ്യലോകത്തിനു നല്‍കിയതോടെ കേരളത്തിന്റെ ഐക്യമന്ത്രമായി അവ മാറി. കഠിനപദങ്ങളുടെ ഉപയോഗം മൂലം സാധാരണക്കാരില്‍നിന്ന് പല നല്ല കവിതകളും അകന്നുനിന്നപ്പോള്‍ എഴുത്തച്ഛന്റെ കവിതകള്‍ ജനകീയമായി. കാലം എത്രകഴിഞ്ഞിട്ടും തേച്ചുമിനുക്കിയ നിലവിളക്കുപോലെ പ്രകാശംചൊരിഞ്ഞു നില്‍ക്കുകയാണ് എഴുത്തച്ഛന്റെ കവിതകളും അദ്ദേഹം വളര്‍ത്തിയ ഭാഷയും. എഴുത്തച്ഛന്റെ കൃതികളായ അധ്യാത്മരാമായണം കിളിപ്പാട്ട്,മഹാഭാരതം കിളിപ്പാട്ട്,എന്നിവയില്‍ നിന്ന് തെരഞ്ഞെടുത്ത ഏതാനും ഭാഗങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.
കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കുമെത്രയും വിരൂപന്മാര്‍
മറ്റുള്ള ജനങ്ങള്‍ക്കു കുറ്റങ്ങള്‍ പറഞ്ഞീടും
മുറ്റും തന്നുടെ കുറ്റമൊന്നറികയുമില്ല
(മഹാഭാരതം കിളിപ്പാട്ട്)[/vc_column_text][vc_video link=”https://www.youtube.com/watch?v=oQ_z9M4SkAc”][vc_column_text]പല്ലുംകടിച്ചലറിക്കൊണ്ടു ബാലിയും
നില്ലുനില്ലെന്നണഞ്ഞോരുനേരം തദാ
മുഷ്ടികള്‍കൊണ്ടു താഡിച്ചിതു ബാലിയെ
രുഷ്ടനാം ബാലി സുഗ്രീവനെയും തഥാ
മുഷ്ടിചുരുട്ടി പ്രഹരിച്ചിരിക്കവേ
കെട്ടിയും കാല്‍ കൈ പരസ്പരം താഡനം
തട്ടിയും മുട്ടുകൊണ്ടും തല തങ്ങളില്‍
കൊട്ടിയുമേറ്റം പിടിച്ചും കടിച്ചുമ-
ങ്ങൂറ്റത്തില്‍, വീണും പിരണ്ടുമുരുണ്ടുമുള്‍ –
ച്ചീറ്റം കലര്‍ന്നു നഖംകൊണ്ടു മാന്തിയും
ചാടിപ്പതിക്കയും കൂടെക്കുതിക്കയും
മാടിത്തടുക്കയും കൂടെക്കൊടുക്കയും
ഓടിക്കഴിക്കയും വാടി വിയര്‍ക്കയും
മാടിവിളിക്കയും കോപിച്ചടുക്കയും
ഊടെ വിയര്‍ക്കയും നാഡികള്‍ ചീര്‍ക്കയും
മുഷ്ടിയുദ്ധപ്രയോഗം കണ്ടു നില്‍പ്പവര്‍
ദൃഷ്ടി കുളുര്‍ക്കയും വാഴ്ത്തിസ്തുതിക്കയും
(അധ്യാത്മരാമായണം കിളിപ്പാട്ട്)
അവലംബം : തളിര്‍ മാസിക[/vc_column_text][/vc_column][/vc_row][vc_row][vc_column][/vc_column][/vc_row]