[/vc_column_text][vc_video link=”https://www.youtube.com/watch?v=i0r91hRmXfI”][/vc_column][/vc_row]ലോകമെങ്ങുമുള്ള കുട്ടികള്‍ വായിച്ചിരിക്കാനോ കേട്ടിരിക്കാനോ ഇടയുള്ള ഒരു പുസ്തകമുണ്ട്. ജാപ്പനീസ് എഴുത്തുകാരിയായ തെത്സൂകോ കുറിയോനഗിയുടെ ‘ടോട്ടോച്ചാന്‍’ എന്ന പുസ്തകം. ‘ജനാലയ്ക്കരികിലെ വികൃതിക്കുട്ടി’ എന്ന പേരിലാണ് ഇത് മലയാളത്തില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടത്. ടോട്ടോച്ചാന്‍ പഠിച്ച ടോമോ എന്ന തീവണ്ടി പള്ളിക്കൂടവും അവിടുത്തെ കൊബയാഷി മാസ്റ്ററും ടോമോയിലെ പഠനരീതികളും എങ്ങനെയാണ് തനിക്ക് പ്രിയ്യപ്പെട്ടതായതെന്ന് കൂട്ടുകാരോട് പറയുകയാണ് ഏഴാം ക്ലാസുകാരിയായ ഗസല്‍.