പദപരിചയത്തില്‍ ‘അമ്മ’ എന്ന വാക്കിനെയാണ് നമ്മള്‍ പരിചയപ്പെടുന്നത്. കുഞ്ഞു വായില്‍ നിന്ന് പുറപ്പെടുന്ന ‘മ്മ്’ എന്ന അനുനാസിക ശബ്ദമായാണ് ഈ വാക്കിനെ നാം ആദ്യം കേട്ട് തുടങ്ങുക. എവിടെ നിന്നാവും ‘അമ്മ എന്ന പദം ഉണ്ടായത്? സംസ്കൃതത്തിൽ ‘അമ്പ’ എന്നൊരു പദം ഉണ്ട്. പ്രപഞ്ചത്തിന്റെ അധിനായികയായി അമ്പയെ വിശേഷിപ്പിക്കാറുണ്ട്. അമ്പയില്‍ നിന്നാവും ‘അമ്മ’ ഉത്ഭവിച്ചിരിക്കുക. പഴഞ്ചൊല്ലുകളിലും പുരാണങ്ങളിലും സാഹിത്യത്തിലും പ്രതിപാദിക്കുന്ന ‘അമ്മ’ സങ്കല്പത്തെ ‘അമ്മ’ എന്ന വാക്ക് ചേര്‍ന്ന പ്രയോഗങ്ങളെ, അമ്മ എന്ന ശക്തിയെ നമുക്ക്  പരിചയപ്പെടുത്തുകയാണ് ‘പദപരിചയത്തില്‍ ഐറിസ് ടീച്ചര്‍

(തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജില്‍ നിന്ന് വിരമിച്ച മലയാളം അധ്യാപികയാണ് ഡോ. ഐറിസ് കൊയ്‌ലോ)

2 Comments

Ajish Nair November 18, 2017 at 4:53 pm

അമ്മ എന്ന പദ പരിചയം നന്നായി. അമ്മയെ അറിയാൻ കണ്ണൊന്നടച്ചാൽ മതി. കാണപ്പെടുന്ന ദൈവം.

VINOD KUMAR T V August 29, 2018 at 11:10 am

അമ്മ

അമ്മയെന്നുള്ളൊരാ
കനിവിന്റെ നാമം
ആദ്യമായ് നാവിൽ
തെളിയുന്ന നാമം
ആദ്യാക്ഷരത്തിൽ
തുടങ്ങുമാ നാമം
അമ്മയെന്നുള്ള
രണ്ടക്ഷര നാമം

അരുമയായ്
ആലിംഗനം
ചെയ്യുമെന്നമ്മ
അരികിലായ്
ആദ്യാവസാനമമ്മ

അമൃതുപോൽ
മധുരമാം
നാമമാണമ്മ
അറിയാതെ
നോവിനെ
നീക്കുന്നതമ്മ
അകതാരിൽ
വാസന്തം
വിരിയിക്കുമമ്മ
അഴലകറ്റിത്തരും
ആനന്ദമമ്മ

വിനോദ് കുമാർ ടി വി

Leave a Comment

FOLLOW US