അറിവിനെ അറിയാം

പൂവിനെ അറിയുമ്പോൾ
പുതുമയെ അറിയുന്നു
പുഴകളെ അറിയുമ്പോൾ
പുണ്യത്തെ അറിയുന്നു
കിളികളെ അറിയുമ്പോൾ
സഹതയെ അറിയുന്നു
സൂര്യനെ അറിയുമ്പോൾ
പ്രകൃതിയെ അറിയുന്നു
കുന്നിനെ അറിയുമ്പോൾ
താഴ്മയെ അറിയുന്നു
ഗുരുവിനെ അറിയുമ്പോൾ
അറിവിനെ അറിയുന്നു
തരുവിനെ അറിയുമ്പോൾ
തണലിനെ അറിയുന്നു
മരുവിനെ അറിയുമ്പോൾ
അലിവിനെ അറിയുന്നു
ഇരവിനെ അറിയുമ്പോൾ
പകലിനെ അറിയുന്നു
അമ്മയെ അറിയുമ്പോൾ
നന്മയെ അറിയുന്നു
നേരിനെ അറിയുമ്പോൾ
നേർവഴി അറിയുന്നു
തന്നെത്താൻ അറിയുമ്പോൾ
അന്യനെ അറിയുന്നു

ജനാർദ്ദനൻ പള്ളിക്കുന്ന്

0 Comments

Leave a Comment

FOLLOW US