കേരള ജനനി

ഹരിത സുന്ദരിയായ്
പിറവിയെടുത്തു ഞാന്‍
ഹാരമണിഞ്ഞൊരു
ഹരിണിതമിഴിയാളെന്നപോല്‍

അഴകാര്‍ന്ന കൂന്തലിന്‍
ചുരുളായഴിഞ്ഞുലയുന്ന
സഹ്യാദ്രിനീലിമയും
കളകള നാദത്തിന്‍
കല്ലോലമാലയാല്‍
കല്‍ഹാരമണിഞ്ഞൊരു
കാമിനിയെന്നപോല്‍

പച്ചപട്ടുടയാടയാക്കി
പച്ചിലക്കാടും
പച്ചനെല്‍പ്പാടവും
പിച്ചവെച്ചോടുന്ന
കുഞ്ഞിളം പൈതലായ്

കേരം നിറഞ്ഞയീ
കുഞ്ഞുനാടല്ലേ
കേരള മക്കള്‍തന്‍
പുണ്യനാട്
ദൈവത്തിന്‍
സ്വന്തമാം
കേരള നാട്
എന്നും
മിഴിവാര്‍ന്നൊരു
കോമളവതിയാം
കേരള ജനനി

കുഞ്ഞുമോള്‍ സ്റ്റാലിന്‍
മലയാളം മിഷന്‍ ടീച്ചര്‍
വാപി, ഗുജറാത്ത്

0 Comments

Leave a Comment

FOLLOW US