പൂമ്പാറ്റ
പൂന്തേനുണ്ട് കിടപ്പാണോ നീ
പൂവിലുറങ്ങണ പൂമ്പാറ്റേ
പൂവിതള്‍ തുന്നിയ പട്ടുടുപ്പാണോ നീ
വാരിപ്പുതച്ചത് പൂമ്പാറ്റേ
പാറി നടക്കണ പൂവാണോ നീ
പൂനിറമേന്തിയ പൂമ്പാറ്റേ
പൊന്മുളം കാട്ടിലെ പാട്ടാണോ നീ
പാടി നടക്കണ് പൂമ്പാറ്റേ
പാടവരമ്പത്തെ പുല്നാമ്പിലാണോ നീ
ആടി കളിക്കണ് പൂമ്പാറ്റേ
പമ്മിയൊഴുകും പുഴയിലാണോ നീ
മുങ്ങി കുളിക്കണ് പൂമ്പാറ്റേ
പൂമണം പേറിയ കാറ്റാണോ നീ
തേടി നടക്കണ് പൂമ്പാറ്റേ
പുഞ്ചിരി പഞ്ചാര പൂക്കളോടാണോ നീ
കൊഞ്ചി കുഴയണ് പൂമ്പാറ്റേ
പാടി നടക്കാന്‍ പാട്ടില്ല, കൂട്ടില്ല
പാറി നടക്കാന്‍ ചിറകുമില്ല
പാവമീ കുഞ്ഞിനെ കൂട്ടത്തില്‍ കൂട്ടാമോ
പാറി നടക്കണ പൂമ്പാറ്റേ
സീമ
മലയാളം മിഷന് അദ്ധ്യാപിക
നോര്‍വേ ചാപ്റ്റര്‍